ചെങ്കോട്ട റാലി സംഘര്‍ഷം ; നൂറോളം കര്‍ഷകരെ കാണാനില്ലെന്ന് പരാതി
ഡല്‍ഹിയില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ നടന്ന കിസാന്‍ പരേഡിനിടെയുണ്ടായ സംഘര്‍ഷത്തിന് ശേഷം നൂറോളം കര്‍ഷകരെ കാണാനില്ലെന്ന് പരാതി. പഞ്ചാബിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കര്‍ഷകരെയാണ് കാണാതായതെന്നു പഞ്ചാബ് മനുഷ്യാവകാശ സംഘടന (പി.എച്.ആര്‍.ഓ) പറഞ്ഞു. പഞ്ചാബിലെ മോഗയിലെ തത്തരിയാവാല ഗ്രാമത്തില്‍ നിന്നും കര്‍ഷക മാര്‍ച്ചില്‍ പങ്കെടുക്കാന്‍ എത്തിയ പന്ത്രണ്ടോളം കര്‍ഷകരെ കാണാനില്ലെന്ന് അവര്‍ പറയുന്നു.
പരേഡിന് പുറപ്പെട്ട സിംഗു തിക്രി ക്യാമ്പുകളില്‍ നിന്നുള്ള തൊണ്ണൂറോളം യുവാക്കള്‍ ക്യാമ്പുകളില്‍ തിരികെയെത്തിയിട്ടില്ലെന്നു പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയിലെ അഭിഭാഷകന്‍ ഹകം സിംഗ് പറഞ്ഞു. ‘ ഒരു കൂട്ടം അഭിഭാഷകര്‍ അവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. പൊലീസുമായും കര്‍ഷക സംഘടനകളുമായും ആശുപത്രികളുമായി ഞങ്ങള്‍ ബന്ധപ്പെടുന്നുണ്ട്. ‘ – അദ്ദേഹം പറഞ്ഞു
പി.എച്.ആര്‍.ഓ യുമായി ചേര്‍ന്ന് ഖല്‍റ മിഷന്‍ ഉള്‍പ്പെടെ വിവിധ സംഘടനകള്‍ കര്‍ഷകര്‍ക്ക് നിയമസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ക4ഷകരുടെ റിപബ്ലിക് ദിന റാലിയെത്തുട4ന്നുണ്ടായ അനിഷ്ട സംഭവങ്ങളില്‍ ഇതിനകം 38 FIRകള്‍ രജിസ്റ്റ4 ചെയ്‌തെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. 84 പേര്‍അറസ്റ്റിലായി.ഡല്‍ഹിയിലെ ട്രാക്ടര്‍ റാലിയില്‍ പങ്കെടുക്കാന്‍ പഞ്ചാബില്‍ നിന്ന് നിരവധി കര്‍ഷകരാണ് എത്തിയത്. ഇവരില്‍ പലരേയും കാണാനില്ലെന്നാണ് സംഘടനയുടെ ആരോപണം.