കരിപ്പൂര്‍ വിമാനാപകടം ; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇരകളുടെ ബന്ധുക്കള്‍ രാജ്യാന്തര കോടതികളിലേക്ക്

സംസ്ഥാനം ഞെട്ടിയ വിമാനാപകടമായിരുന്നു കരിപ്പൂര്‍ വിമാനാപകടം. എന്നാല്‍ അപകടം നടന്നു മാസങ്ങള്‍ കഴിഞ്ഞിട്ടും നഷ്ട്ടപരിഹാരം ലഭ്യമാകാത്തതിനെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടേയും പരിക്കേറ്റവരുടേയും ബന്ധുക്കള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രാജ്യാന്തര കോടതികളിലേക്ക്. ദുബൈ കോടതിയിലും ചിക്കാഗോ കോടതിയിലുമാണ് ഇവര്‍ ഹരജി നല്‍കുന്നത്. എയര്‍ ഇന്ത്യ എക്സ്പ്രസിനും ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിക്കും അപകടത്തില്‍പെട്ട വിമാനത്തിന്റെ നിര്‍മ്മാതാക്കളായ ബോയിങ്ങിനും വക്കീല്‍ നോട്ടീസ് അയച്ചു. 2020 ആഗസ്റ്റിലാണ് കരിപ്പൂര്‍ വിമാനാപകടം നടന്നത്. അര്‍ഹമായ നഷ്ടപരിഹാരം ഇതുവരെ ലഭ്യമായിട്ടില്ല. അപകടത്തിലെ ഇരകളുടെ ബന്ധുക്കള്‍ കൂടുതലും യു.എ.ഇയിലുള്ള സാഹചര്യത്തിലാണ് രാജ്യാന്തര കോടതികളെ സമീപിക്കുന്നത്.