തിരഞ്ഞെടുത്തവര്‍ക്ക് രാജ്യത്തിന്റെ പൗരത്വം നല്‍കാന്‍ യു എ ഇ സര്‍ക്കാര്‍ തീരുമാനം
തിരഞ്ഞെടുത്തവര്‍ക്ക് രാജ്യ പൗരത്വം നല്‍കാനൊരുങ്ങി യു.എ.ഇ. ഇതിനായുള്ള നിയമഭേദഗതി രാജ്യത്ത് നടപ്പാക്കി. പ്രത്യേക കഴിവുകള്‍ ഉള്ളവര്‍,പ്രൊഫഷണലുകള്‍,വിവിധ നിക്ഷേപകര്‍ എന്നിങ്ങനെയായിരിക്കും പൗരത്വത്തിനായി പരിഗണിക്കുന്നവര്‍. ഡോക്ടര്‍മാര്‍,എഞ്ചിനിയര്‍മാര്‍,ആര്‍ട്ടിസ്റ്റുകള്‍,എഴുത്തുകാര്‍ എന്നിങ്ങനെയായിരിക്കും പൗരത്വം നല്‍കുന്നവരെ വേര്‍തിരിക്കുന്നതെന്ന് യു.എ.ഇ വൈസ്.പ്രസിഡന്റും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ത്വം ശനിയാഴ്ച ട്വീറ്റ് ചെയ്തു.
ഇവരുടെ കുടുംബങ്ങള്‍ക്കും പൗരത്വം നല്‍കും.യു.എ.ഇ മന്ത്രാലയം,കോടതികള്‍, എക്‌സിക്യുട്ടീവ് കൗണ്‍സില്‍ എന്നിവര്‍ക്കാണ് പൗരത്വം നല്‍കുന്നവരുടെ യോഗ്യത നിര്‍ണ്ണയിക്കാനുള്ള അവകാശം. രാജ്യത്തിന്റെ വികസനത്തിനും മുന്നേറ്റത്തിനും പുതിയ നിയമം ഗുണകരമാവുമെന്നാണ് വിലയിരുത്തുന്നതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഏഴ് സ്വതന്ത്ര സംസ്ഥാനങ്ങളുടെ (സ്റ്റേറ്റുകളുടെ/എമിറേറ്റുകളുടെ) ഫെഡറേഷനാണ് ഐക്യ അറബ്എ മിറേറ്റുകള്‍ അഥവാ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്. 1971ല്‍ അബുദാബിയുടെ ഭരണാധികാരിയായിരുന്ന ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നാഹ്യാന്റെ നേതൃത്വത്തില്‍ 6 എമിറേറ്റുകള്‍ ചേര്‍ന്ന് സ്വതന്ത്രമായ ഫെഡറേഷന്‍ രുപം കൊണ്ടു.
ഒരു വര്‍ഷത്തിനു ശേഷം ഏഴാമത്തെ എമിറേറ്റായ റാസല്‍ ഖൈമയും ഫെഡറേഷനില്‍ ചേര്‍ന്നു. അബുദാബി, ദുബൈ, ഷാര്‍ജ്ജ, ഫുജൈറ, അജ്മാന്‍, ഉം അല്‍ കുവൈന്‍, റാസ് അല്‍ ഖൈമ എന്നിങ്ങനെ ഏഴ് എമിറേറ്റുകളാണ് ഫെഡറേഷനിലെ അംഗങ്ങള്‍. ഈ എമിറേറ്റുകളില്‍ ഏറ്റവും വലിയ സാമ്പത്തിക ശക്തി അബുദാബി എമിറേറ്റാണ്. യു.എ.ഇ-ല്‍ ഏറ്റവും കൂടുതല്‍ എണ്ണ ഉത്പാദിപ്പിക്കുന്നത് അബുദാബിയാണ്.