ഉയരുന്ന കൊറോണ വ്യാപനം ; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

dav

സംസ്ഥാനത്തു വീണ്ടും ഉയരുന്ന കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. പ്രാദേശിക സാഹചര്യങ്ങളനുസരിച്ച് ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ വേണ്ടി വന്നാല്‍ നിരോധനാജ്ഞ ഉള്‍പ്പെടെ പ്രഖ്യാപിക്കാമെന്ന് സര്‍ക്കാര്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കി. ഇത്തരം കേന്ദ്രങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളാകാമെന്നും സര്‍ക്കാര്‍ പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കളക്ടര്‍മാരെ സഹായിക്കാന്‍ ഐഎഎസ് ഓഫിസര്‍മാരെയും നിയമിച്ചിട്ടുണ്ട്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും സ്ഥിതിഗതികള്‍ സാധാരണമായി കഴിഞ്ഞു എങ്കിലും കേരളത്തില്‍ രോഗ വ്യാപനം ദിനം പ്രതി വര്‍ധിച്ചു വരുന്ന കാഴ്ചയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.