കേന്ദ്ര ബജറ്റ് 2021 ; കേരളത്തിന് വമ്പന്‍ പ്രഖ്യാപനങ്ങള്‍
നിയമസഭാ ഇലക്ഷന്‍ മുന്‍നിര്‍ത്തി ബജറ്റില്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍.ചരിത്രത്തിലാദ്യമായി കടലാസ് രഹിത ബജറ്റുമായി എത്തിയ കേന്ദ്ര ധനമന്ത്രി നി4മല സീതാരാമന്‍ ആരോഗ്യ മേഖലക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് ഏറ്റവും കൂടുതല്‍ ഊന്നല്‍ നല്‍കിയത്. കോവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലക്ക് വകയിരുത്തിയത് 137% അധികം തുക. ആതുരാലയങ്ങള്‍, ലാബുകള്‍ എന്നിവക്ക് ധനസഹായം, 602 ജില്ലകളിലായി തീവ്ര പരിചരണ ബ്ലോക്കുകള്‍, 15 എമ4ജന്‍സി ഓപ്പറേഷന്‍ കേന്ദ്രങ്ങള്‍ രണ്ട് മൊബൈല്‍ ആശുപത്രികള്‍, വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലുമായി 50 ആശുപത്രികളുമാണ് കേന്ദ്രം പ്രഖ്യാപിച്ചത്. കോവിഡ് വാക്‌സിനായി 35000 കോടി രൂപയും വകയിരുത്തി. അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു ലക്ഷത്തി പതിനെട്ടായിരം കോടി രൂപയും റെയില്‍വെ മന്ത്രാലയത്തിനായി ഒരു ലക്ഷത്തിന് പതിനായിരം കോടി രൂപയും ബജറ്റ് വകയിരുത്തി.
ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്കായാണ് ധനമന്ത്രി ബജറ്റവതരണത്തില്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്തിയത്. കേരളം, തമിഴ്‌നാട്, ബംഗാള്‍, അസം തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കായാണ് കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങള്‍. ദേശീയാ പാതാ വികസനം, മെട്രോ, റെയില്‍ തുടങ്ങിയ മേഖലകളിലാണ് സംസ്ഥാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിരിക്കുന്നത്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് പുത്തനുണര്‍വ് പകരുന്നതാണ് കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങള്‍. ദേശീയപാത വികസനത്തിന് സംസ്ഥാനത്തിന് 65,000 കോടി രൂപ അനുവദിച്ചു. കൊല്ലം- മധുര പാതയും പ്രഖ്യാപനത്തിലുണ്ട്.
ഇതിനൊപ്പമാണ് കൊച്ചി മെട്രോയ്ക്കായുള്ള പ്രഖ്യാപനം. കൊച്ചി മെട്രോയുടെ 11.5 കിലോമീറ്റര്‍ ദൂരം വരുന്ന രണ്ടാം ഘട്ടത്തിനായി 1967.05 കോടി രൂപയാണ് ധനമന്ത്രി അനുവദിച്ചത്. കേരളത്തില്‍ 1100 കിലോ മീറ്റര്‍ ദേശീയ പാത നിര്‍മ്മാണത്തിനായാണ് 65,000 കോടി രൂപ അനുവദിച്ചത്. ഇതില്‍ 600 കിലോ മീറ്റര്‍ മുംബൈ- കന്യാകുമാരി ഇടനാഴിയുടെ നിര്‍മ്മാണവും ഉള്‍പ്പെടുന്നു. തമിഴ്‌നാട്ടില്‍ 3500 കിലോ മീറ്റര്‍ ദേശീയ പാത നിര്‍മ്മാണത്തിന് 1.03 ലക്ഷം കോടി അനുവദിച്ചിട്ടുണ്ട്. ഇതില്‍ മധുര-കൊല്ലം ഇടനാഴി ഉള്‍പ്പെടുന്നു. ഇതിന്റെ നിര്‍മ്മാണം അടുത്ത വര്‍ഷം തുടങ്ങും.
കൊച്ചിയിലും ചെന്നൈയിലും ഫിഷിങ് ഹാര്‍ബറുകള്‍ക്കായുള്ള പ്രഖ്യാപനങ്ങളും ധനമന്ത്രി ബജറ്റില്‍ നടത്തി. ബജറ്റ് പ്രസംഗത്തില്‍ ബംഗാളില്‍ നിന്നുള്ള രബീന്ദ്രനാഥ ടാഗോറിന്റെയും തമിഴ്‌നാട്ടില്‍ നിന്നുള്ള തിരുവള്ളുവറിന്റെയും വാക്കുകള്‍ ഇടംപിടിച്ചു എന്നതും ശ്രദ്ധേയമാണ്. കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ഏപ്രില്‍- മെയ് മാസങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്ന വിലയിരുത്തലുകള്‍ നേരത്തെ ഉണ്ടായിരുന്നു.
അതുപോലെ മദ്യത്തിനു അ?ഗ്രി സെസ് ഏര്‍പ്പെടുത്തി. 100 ശതമാനം കാര്‍ഷിക സെസാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ പാം ഓയില്‍, സണ്‍ഫ്‌ളവര്‍ ഓയില്‍ എന്നിവയ്ക്കും സെസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പെട്രോളിനും ഡീസലിനും കാര്‍ഷിക അടിസ്ഥാന സൗകര്യ സെസാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ പെട്രോളിന് 2.50 രൂപയും, ഡീസലിന് 4 രൂപയും ഈടാക്കും. എന്നാല്‍ നിലവിലെ എക്‌സൈസ് ഡ്യൂട്ടി കുറച്ചതിനാല വില കൂടില്ല. ആദ്യ ഘട്ടത്തില്‍ വിലക്കൂടുതല്‍ പ്രതിഫലിക്കില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉപഭോക്താവിന് ഇത് ബാധ്യതയായേക്കും.
സ്വകാര്യ വാഹനങ്ങള്‍ 20 വര്‍ഷവും വാണിജ്യ വാഹനങ്ങള്‍ 15 വര്‍ഷവും കഴിഞ്ഞാല്‍ പൊളിക്കണം.പുതിയ നയം നടപ്പാക്കിയാല്‍ വായുമലിനീകരണവും പരിസ്?ഥിതി ആഘാതവും കുറക്കാന്‍ കഴിയുമെന്നു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ഇന്ധനക്ഷമതയുള്ളതും പരിസ്ഥിതി സൗഹൃദവുമായ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ മലിനീകരണവും എണ്ണ ഇറക്കുമതിയും കുറക്കാന്‍ സഹായിക്കും. ഇതോടെ വാഹന വിപണിയില്‍ വന്‍ കുതിച്ചു ചാട്ടം ഉണ്ടാകുമെന്നാണ് വ്യവസായലോകം പ്രതീക്ഷിക്കുന്നത്. പഴയവാഹനങ്ങള്‍ കണ്ടം ചെയ്യുന്നതോടെ പുതിയ വാഹനങ്ങള്‍ക്ക്? ആവശ്യകത വര്‍ധിക്കുകയും 43,000 കോടി രൂപയുടെ ബിസിനസ് അവസരം ലഭിക്കുകയും ചെയ്യുമെന്നാണ് നിഗമനം.
15 വര്‍ഷം പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങളും പൊതുമേഖലാ വാഹനങ്ങളുംസ്‌ക്രാപ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി നീക്കം ചെയ്യും. 2022 മുതലാണ് നയം നടപ്പിലാക്കുന്നത്.അടുത്തിടെ ബോംബെ ഐ.ഐ.ടിയുടെ പഠനമനുസരിച്ച് അന്തരീക്ഷ മലിനീകരണത്തിന്റെ 70 ശതമാനവും വാഹനങ്ങളില്‍ നിന്നും പുറം തള്ളുന്ന പുകമൂലമാണെന്ന് കണ്ടെത്തിയിരുന്നു. സ്‌ക്രാപ് പോളിസിയിലൂടെ പുനരുപയോഗം ചെയ്യാന്‍ സാധിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാകുമെന്നും കണക്കാക്കുന്നുണ്ട്. ഇതിലൂടെ വാഹനങ്ങളുടെ വില 30 ശതമാനം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. സ്റ്റീലിനുള്ള എക്‌സൈസ് തീരുവയും 2021 ബജറ്റില്‍ കുറച്ചിട്ടുണ്ട്.
കേന്ദ്ര ബജറ്റില്‍ ആദായ നികുതി നിരക്കില്‍ മാറ്റമില്ല. നിലവിലുള്ള സ്ലാബ് അതേപടി തുടരും. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വരുമാന നികുതിയില്‍ പ്രത്യേക ഇളവുണ്ട്. 75 വയസ്സിന് മുകളിലുള്ളവരെ ആദാനയ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ നിന്ന് ഒഴിവാക്കി. പെന്‍ഷന്‍, പലിശ എന്നിവയിലൂടെ മാത്രം വരുമാനമുള്ളവര്‍ക്കാണ് ഇളവ്. സ്വാതന്ത്ര്യത്തിന്റെ 75ആം വാര്‍ഷിക ദിനത്തോട് അനുബന്ധിച്ചാണ് പ്രഖ്യാപനം. പ്രവാസി ഇന്ത്യക്കാരുടെ ഇരട്ട നികുതി ഒഴിവാക്കിയിട്ടുണ്ട്. നികുതി പുനപ്പരിശോധനക്കുള്ള സമയം മൂന്ന് വര്‍ഷമാക്കി കുറച്ചു. നേരത്തെ ആറ് വര്‍ഷമായിരുന്നു. ആദായ നികുതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപവത്കരിക്കും. സുതാര്യത ഉറപ്പുവരുത്തുന്നതിനാണിതെന്ന് മന്ത്രി പറഞ്ഞു.