സ്വര്‍ണത്തിനും വെള്ളിക്കും വില കുറയും; മൊബൈല്‍ ഫോണിനു കൂടും
കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിനും വെള്ളിക്കും വില കുറയും. വസ്ത്രങ്ങള്‍, ചെരുപ്പ്, അസംസ്‌കൃത ചെമ്പ്, മൊബൈല്‍ ഫോണ്‍ പാര്‍ട്‌സുകള്‍ എന്നിവക്കും വില കുറയും. അതേസമയം മൊബൈല്‍ ഫോണുകള്‍ക്കും ചാര്‍ജറുകള്‍ക്കും വില കൂടും. മദ്യത്തിനും വില കൂടും. ഇറക്കുമതി ചെയ്യുന്ന ഓട്ടോ മൊബൈല്‍ ഭാഗങ്ങള്‍, അമൂല്യ കല്ലുകള്‍, രത്‌നങ്ങള്‍, ലെതര്‍ ഉല്‍പന്നങ്ങള്‍ എന്നിവയും വില കൂടുന്നവയില്‍ പെടും. സോളാര്‍ പാനലുകള്‍, ഇരുമ്പ്, ഉരുക്ക് ഉല്‍പന്നങ്ങള്‍, നൈലോണ്‍ തുണി എന്നിവയാണ് വില കുറയുന്ന മറ്റിനങ്ങള്‍.
അതുപോലെ സ്‌ക്രാപ്പ് നയത്തില്‍ തെല്ല് ഇളവ് നല്‍കി. സ്വകാര്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷം വരെ മാത്രമെന്നത് ഇനി മുതല്‍ 20 വര്‍ഷമാക്കി. വാണിജ്യവാഹനങ്ങള്‍ക്ക് 15 വര്‍ഷമായിരിക്കും കാലാവധി. ബജറ്റ് പ്രസംഗത്തിലാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇത് വ്യക്തമാക്കിയത്. നേരത്തെ വെഹിക്കിള്‍ സ്‌ക്രാപ്പ് പോളിസി ഉടന്‍ നടപ്പിക്കാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അടക്കം അറിയിച്ചിരുന്നു.
15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങാതെ നശിപ്പിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ഇതിന്റെ കരട് നയം സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഡല്‍ഹി അടക്കമുളള സ്ഥലങ്ങളില്‍ ഇത് നടപ്പാക്കിയിരുന്നു. ഈ നിയമത്തിനാണ് അഞ്ച് വര്‍ഷം കൂടി അധികം ലഭിക്കുന്നത്. അതേസമയം5 വര്‍ഷത്തിനിടെ 1,41,678 കോടി രൂപ ചെലവഴിച്ച അര്‍ബന്‍ സ്വച്ഛ് ഭാരത് മിഷന്‍ 2.0 നടപ്പാക്കും. ഇതിനായി ദശലക്ഷക്കണക്കിന് ജനസംഖ്യയുള്ള 42 നഗര കേന്ദ്രങ്ങള്‍ക്ക് 2,217 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് ബജറ്റ് പ്രസം?ഗത്തില്‍ ധനമന്ത്രി വ്യക്തമാക്കി.