പ്രണയം മൂത്തു ; സെക്സ് ഡോളുമായി വിവാഹ നിശ്ചയം നടത്തി ഒരു യുവാവ്
മാറിയ കാലഘട്ടത്തില്‍ സെക്‌സ് ഡോള്‍ , സെക്‌സ് ടോയ് എന്നിവ സര്‍വ്വസാധാരണമായ ഒന്നായി കഴിഞ്ഞു. നമ്മുടെ നാട്ടില്‍ പരസ്യമായി ഇല്ല എങ്കിലും ജപ്പാന്‍ ചൈന എന്നിവിടങ്ങളില്‍ വമ്പന്‍ മാര്‍ക്കറ്റു ആണ് ഈ സാധനങ്ങള്‍ക്ക്. സെക്‌സ് ടോയ് എന്ന കളിപ്പാട്ടം പോലെയല്ല, സെക്‌സ് ഡോള്‍. ഇത് ജീവനുള്ള മനുഷ്യനുമായി ഒട്ടേറെ സമാനതകളുള്ള ഒരു വസ്തുവാണ്. പുരുഷന്മാരും സ്ത്രീകളും സെക്‌സ് ഡോളുകള്‍ ഉപയോഗിക്കാറുണ്ട്.
സ്വന്തം സെക്‌സ് ഡോളുമായി അഗാധ പ്രണയത്തിലായ യുവാവിന്റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. പ്രണയം മൂത്തു തന്റെ സെക്സ് ഡോളുമായി വിവാഹ നിശ്ചയം നടത്തി ഈ യുവാവ്. സ്ത്രീകളെക്കാള്‍ ഇവളെ ഡേറ്റ് ചെയ്യാന്‍ എളുപ്പമാണെന്നാണ് ‘ഭാവി-വരനും ഉടമസ്ഥനുമായ സൈ ടിയാന്റോങ് പറയുന്നത്. 36 കാരനായ സൈ, മോച്ചി എന്ന സെക്‌സ് പാവയുമായാണ് വിവാഹ നിശ്ചയത്തില്‍ ഏര്‍പ്പെട്ടത്. 2021 ജനുവരി മാസം ആദ്യമായിരുന്നു വിവാഹ നിശ്ചയം. ഇയാളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
2019ല്‍ ഇന്റര്‍നെറ്റില്‍ ഒരു സിലിക്കോണ്‍ ഡോളിനെ കണ്ടപ്പോഴാണ് സ്വന്തമായി ഒരെണ്ണം വാങ്ങാമെന്നു ഇദ്ദേഹത്തിന് തോന്നിയത്. 10,000 യുവാന്‍ (11.34 ലക്ഷം രൂപ) ആണ് ഈ പാവയുടെ വില. ചൈനയില്‍ നിന്നുമാണ് പാവയെ വാങ്ങിയത്. ഉറങ്ങാന്‍ നേരം തന്റെ അരികില്‍ ഒരു കസേരയില്‍ ഇരിക്കാറാണ് മോച്ചിയുടെ പതിവ് എന്ന് സൈ. നനഞ്ഞ തുണി കൊണ്ടാണ് മോച്ചിയെ കുളിപ്പിക്കാറ്. ശേഷം ടാല്‍ക്കം പൗഡര്‍ ഇട്ട് ഒരുക്കും. മോച്ചി തനിക്കൊരു കൂട്ടുകാരി മാത്രമാണെന്ന് സൈ. ഇതിനു മുന്‍പ് പെണ്‍കുട്ടികള്‍ തന്റെ ഗേള്‍ഫ്രണ്ട്‌സ് ആയിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ പാവകളോട് മാത്രമാണ് ഇഷ്ടം. ഒരിക്കലും അവളുമായി സെക്‌സ് ചെയ്തിട്ടില്ല. ഇരുവര്‍ക്കുമായി ഒരു ബേബി ഡോള്‍ കുഞ്ഞുമുണ്ട്.
പെണ്‍കുട്ടികള്‍ ഗേള്‍ഫ്രണ്ട്‌സ് ആയപ്പോള്‍ എല്ലാം അവര്‍ തന്നോട് എന്തെങ്കിലും എല്ലാം ആവശ്യപ്പെടുമായിരുന്നു. പക്ഷെ മോച്ചി ഒരിക്കലും ഒന്നും ചോദിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഡേറ്റ് ചെയ്യാന്‍ എളുപ്പമാണ്. മുന്‍ ഗേള്‍ഫ്രണ്ട്‌സുമായി ഒപ്പമുണ്ടായിരുന്നപ്പോള്‍ അവര്‍ എപ്പോഴും തങ്ങളുടെ ഫോണിലേക്ക് നോക്കുമായിരുന്നു. പക്ഷെ മോച്ചി അവളുടെ ശ്രദ്ധ മുഴുവനും തനിക്കു നല്‍കും.
ഭാവി വധുവിന് സൈ വിലയേറിയ സമ്മാനങ്ങള്‍ നല്‍കിക്കഴിഞ്ഞു. ഇക്കൂട്ടത്തില്‍ ഒരു ഐഫോണ്‍ 12 ഉണ്ട്. ഫോട്ടോകള്‍ പകര്‍ത്താനായി അവള്‍ക്കു ഭംഗിയുള്ള വസ്ത്രങ്ങള്‍ വാങ്ങി നല്‍കാറുമുണ്ട്. വിലയേറിയ 20 ജോഡി വസ്ത്രങ്ങളും പത്തു ജോഡി ഷൂസും മോച്ചിക്കുണ്ട്. മോച്ചിക്ക് മാര്‍ക്ക് ഇടാന്‍ പറഞ്ഞാല്‍ നൂറില്‍ ആയിരം മാര്‍ക്കാവും താന്‍ നല്‍കുക എന്ന് സൈ. ഒരു വര്‍ഷമായി അവള്‍ ഒപ്പം കൂടിയിട്ട്. അവള്‍ കൂടെയുള്ളപ്പോള്‍ താന്‍ സന്തോഷവാനാണ്. ഒരിക്കലും പിരിമുറുക്കം അനുഭവിച്ചിട്ടില്ല എന്നും ഇയ്യാള്‍ പറയുന്നു.