റിഹാന മുസ്‌ലിമാണോ? ഗൂഗിളില്‍ താരത്തിന്റെ മതവും വംശവും അന്വേഷിച്ചു സംഘപരിവാര്‍

പോപ്പ് താരം റിഹാനയുടെ മതം അന്വേഷിച്ച് സംഘ പരിവാര്‍ . റിഹാന മുസ്‌ലിമാണോ എന്നാണ് പലരും അന്വേഷിക്കുന്നത്.കര്‍ഷക സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് റിഹാന മുസ്ലിം ആണോ പാക്കിസ്ഥാനിയാണോ എന്നൊക്കെ വ്യാപകമായി അന്വേഷിക്കാന്‍ തുടങ്ങിയത്. റിഹാനയെ വിമര്‍ശിക്കാന്‍ എന്തെങ്കിലും കിട്ടുമോ അന്വേഷിക്കുന്ന പോലെയാണ് ഗൂഗിള്‍ സെര്‍ച്ച് ട്രെന്‍ഡ്. റിഹാന ആരാണ്, എന്താണ്, എവിടുന്നാണ് തുടങ്ങിയ അന്വേഷണങ്ങള്‍ ഇന്ത്യയില്‍ നിന്ന് വര്‍ധിച്ചു.

കര്‍ഷക സമരത്തെ കുറിച്ചുള്ള സി.എന്‍.എന്‍ വാര്‍ത്തക്കൊപ്പം ‘എന്തുകൊണ്ട് നമ്മള്‍ ഇതിനെ കുറിച്ച് സംസാരിക്കുന്നില്ലെന്നായിരുന്നു’ റിഹാനയുടെ ട്വീറ്റ്. ഒപ്പം #FarmersProtest എന്ന ഹാഷ്ടാഗും ചേര്‍ത്തിരുന്നു. റിഹാനയുടെ ട്വീറ്റിന് പിന്നാലെ, #Farmersprotest യുഎസ് ട്വിറ്ററിലും ട്രെന്റിങ്ങായി തുടങ്ങി. കാരണം ലോകത്ത് ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഫോളോ ചെയ്യുന്ന നാലാമത്തെ വ്യക്തിയാണ് റിഹാന. 101 മില്യണ്‍ ആളുകളാണ് ട്വിറ്ററില്‍ താരത്തെ ഫോളോ ചെയ്യുന്നത്.