എം.ബി രാജേഷിന്റെ ഭാര്യക്ക് കാലടി സര്‍വ്വകലാശാലയില്‍ നിയമനം ലഭിച്ചത് റാങ്ക് ലിസ്റ്റ് അട്ടിമറിച്ച്
കാലടി സര്‍വകലാശാല മലയാളം വിഭാഗത്തില്‍ എം. ബി രാജേഷിന്റെ ഭാര്യയുടെ നിയമനം വിവാദത്തില്‍. നിനിത കണിച്ചേരിയെ നിയമിച്ചത് കാലടി സര്‍വകലാശാല മലയാളം വിഭാഗത്തില്‍. നിനിത കണിച്ചേരിയുടെ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്റര്‍വ്യൂ ബോര്‍ഡംഗങ്ങള്‍ വിസിക്ക് കത്തയച്ചു. ഇന്റര്‍വ്യൂ ബോര്‍ഡിലെ 3 അംഗങ്ങളാണ് വിസിക്ക് പരാതി നല്‍കിയത്. അഭിമുഖത്തില്‍ ഒന്നാം സ്ഥാനത്തെത്തിയവര്‍ക്കല്ല നിയമനം നല്‍കിയതെന്നാണ് പരാതി. നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സെവ് യൂണിവേഴ്‌സിറ്റിയും ഗവര്‍ണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
കാലടി സര്‍വ്വകലാശാലയില്‍ മലയാള വിഭാഗത്തിലേക്ക് കഴിഞ്ഞ ദിവസം അഭിമുഖം നടക്കുകയും നിയമനം അംഗീകരിക്കുകയും ചെയ്തിരുന്നു. മലയാള വിഭാഗത്തില്‍ മുസ്‌ലിം സംവരണ വിഭാഗത്തില്‍ ഒരു ഒഴിവാണ് ഉണ്ടായിരുന്നത്. റാങ്ക് ലിസ്റ്റ് പ്രകാരം നിയമനം നല്‍കിയിരിക്കുന്നത് പാലക്കാട് മുന്‍ എംപി എം ബി രാജേഷിന്റെ ഭാര്യയായ നിനിത കണിച്ചേരിക്കാണ്. അഭിമുഖം നടത്തിയ അംഗങ്ങളിലെ മൂന്ന് പേര്‍ തങ്ങള്‍ നല്‍കിയ മാര്‍ക്കിന്റെ മാനദണ്ഡത്തിലല്ല നിയമനം നടത്തിയത് എന്ന് വിസിക്ക് പരാതിയുമായി വന്നപ്പോഴാണ് നിയമനത്തിലെ അട്ടിമറി പുറത്തായതും വിവാദമുയര്‍ന്നതും.പിഎസ്‌സി കോളേജ് അധ്യാപകര്‍ക്ക് നടത്തിയ, 253 പേര്‍ മാത്രമുള്ള പരീക്ഷാ റാങ്ക് ലിസ്റ്റില്‍ 212ാം റാങ്കാണ് നിനിതയ്ക്കുള്ളത്. എന്നാല്‍ ഈ റാങ്ക് ലിസ്റ്റില്‍ 50 താഴെ റാങ്കുള്ള പലരും ഈ അഭിമുഖത്തിനെത്തിയിരുന്നു. ആ നിലവാരവും നിയമനത്തില്‍ പരിഗണിക്കപ്പെട്ടില്ലെന്നും സെവ് യൂണിവേഴ്‌സിറ്റിയുടെ പരാതിയിലുണ്ട്.
നിയമനത്തില്‍ ക്രമക്കേടുണ്ടെന്ന് സൂചിപ്പിച്ച് കാലിക്കറ്റ് സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡോ. ഉമര്‍ തറമേല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. നിനിത നിയമിക്കപ്പെട്ട തസ്തികയിലേക്കുള്ള അഭിമുഖത്തില്‍ ഭാഷാവിദഗ്ധന്‍ എന്ന നിലയില്‍ വിദഗ്ധ സമിതി അംഗമായി പങ്കെടുത്തയാളായിരുന്നു ഡോ. ഉമര്‍ തറമേല്‍. കോഴിക്കോട് സര്‍വകലാശാലയിലെ മലയാള- കേരള പഠനവകുപ്പില്‍ പ്രൊഫസറാണ് അദ്ദേഹം. ഭാഷാ വിദഗ്ധനായി ഇരിക്കാന്‍ ഇനി ഇല്ലെന്നും സ്ഥാനത്ത് നിന്ന് ഒഴിവാകുന്നതായും ഫേസ്ബുക്കിലെ കുറിപ്പില്‍ ഉമ്മര്‍ തറമേല്‍ വ്യക്തമാക്കുന്നു. സര്‍വകലാശാല നിയമനത്തിനുളള റാങ്ക് ലിസ്റ്റ് അട്ടിമറിക്കപ്പെട്ടതുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടര്‍ന്നാണ് വിദഗ്ധ സമിതി അം?ഗത്വത്തില്‍ നിന്ന് ഉമര്‍ ഒഴിവാകുന്നത്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :