ഭര്‍ത്താവിന്റെ വീട്ടുകാരുമായി ഉണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് യുവതി രണ്ടു വയസുള്ള മകനെ കൊന്നു
ഭര്‍ത്താവിന്റെ അച്ഛനുമായി നടന്ന വാക്ക് തര്‍ക്കത്തിനിടയില്‍ ദേഷ്യം മൂത്ത യുവതി സ്വന്തം മകനെ കൊന്നു. ഹൈദരാബാദിലെ രാമണ്ണഗുഡയില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഭര്‍തൃപിതാവിനോട് പുക വലിക്കരുതെന്ന് പറഞ്ഞിട്ടും ശ്രദ്ധിക്കാതെ പിന്നെയും പുകവലി തുടര്‍ന്നതാണ് കൊലപാതകത്തില്‍ കലാശിച്ചത്. പരമേശ്വരിയും ശിവകുമാറും 5 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വിവാഹിതരായത്. ഇരുവര്‍ക്കും 2 മക്കളുമുണ്ട്. ചൊവ്വാഴ്ച ശിവകുമാര്‍ ജോലിക്ക് പോയതിന് ശേഷം ഭര്‍തൃപിതാവായ വെങ്കടയ്യയുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.
വെങ്കടയ്യയുടെ പുകവലിയായിരുന്നു വാക്കുതര്‍ക്കത്തിന് കാരണം.കുട്ടികള്‍ ഇരിക്കുമ്പോള്‍ അവരുടെ മുന്നില്‍ പുകവലിക്കരുത് എന്ന് യുവതി അമ്മാവനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അയ്യാള്‍ അത് ചെവികൊണ്ടില്ല തുടര്‍ന്ന് ദേഷ്യം വന്ന യുവതി തന്റെ രണ്ട് വയസ്സുകാരന്‍ മകന്‍ ധനുഷിനെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. സംഭവ സമയത്ത് യുവതി അമിതമായി മദ്യപിച്ച നിലയിലായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സംഭവം നടന്ന് അല്പസമയത്തിന് ശേഷം വീട്ടിലെത്തിയ ബന്ധുവാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധു ചോദിച്ചപ്പോള്‍ ആദ്യം പ്രതി തന്‍ നിരപരാധിയാണെന്ന് പറഞ്ഞെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. ബന്ധു തന്നെയാണ് പോലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് പോലീസ് എത്തി യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.