കങ്കണയുടെ ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തു
നടി കങ്കണ റണൗട്ടിന്റെ ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തു. നടിയുടെ രണ്ട് ട്വീറ്റുകളാണ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി ട്വിറ്റര്‍ നീക്കിയത്. തങ്ങളുടെ നിയമങ്ങള്‍ ലംഘിക്കുന്ന ട്വീറ്റുകളില്‍ നടപടി സ്വീകരിച്ചുവെന്ന് ട്വിറ്റര്‍ വിശദീകരണം നല്‍കി. ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച പോപ് താരം റിഹാനയെ കഴിഞ്ഞ ദിവസങ്ങളില്‍ കങ്കണ കടന്നാക്രമിച്ചിരുന്നു. അവര്‍ കര്‍ഷകര്‍ അല്ലാത്തതുകൊണ്ടാണ് ആരും അതേക്കുറിച്ച് സംസാരിക്കാത്തത്. രാജ്യത്തെ വിഭജിക്കാന്‍ നോക്കുന്ന തീവ്രവാദികളാണ് അവര്‍.’- എന്നിങ്ങനെയായിരുന്നു കങ്കണയുടെ പ്രതികരണം.
അതുപോലെ ക്രിക്കറ്റ് താരം രോഹിത് ശര്‍മയുടെ ട്വീറ്റില്‍ കങ്കണ നടത്തിയ പ്രതികരണവും ട്വിറ്റര്‍ നീക്കി. എല്ലാവരും ഒറ്റക്കെട്ടായി നിന്നാല്‍ ഇന്ത്യ മറ്റേത് രാജ്യത്തേക്കാളും ശക്തമാകുമെന്നും പ്രശ്‌നത്തിന് പരിഹാരം കാണുകയാണ് ഇപ്പോഴത്തെ അനിവാര്യതയെന്നും രോഹിത് അഭിപ്രായപ്പെട്ടിരുന്നു. സമരം ചെയ്യുന്ന കര്‍ഷകര്‍ ഭീകരവാദികളാെന്നും അവരെ നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരായി തോന്നുന്നുണ്ടോ എന്നുമായിരുന്നു കങ്കണ രോഹിത്തിന്റെ ട്വീറ്റില്‍ പ്രതികരിച്ചത്. ഇന്ത്യയിലെ ക്രിക്കറ്റ് കളിക്കാരെ അലക്കുകാരന്റെ നായ എന്നും കങ്കണ വിശേഷിപ്പിച്ചു.