ഹലാല്‍ സ്റ്റിക്കര്‍ ; ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബു അറസ്റ്റില്‍
ഹലാല്‍ സ്റ്റിക്കര്‍ വിവാദത്തില്‍ വര്‍ഗീയപരമായി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടു എന്ന പരാതിയില്‍ ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബുവിനെ എറണാകുളം നോര്‍ത്ത് പറവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഹലാല്‍ സ്റ്റിക്കര്‍ നീക്കണമെന്നാവശ്യപ്പെട്ട് എറണാകുളം കുറുമശേരി ബേക്കറിയുടമയെ ഭീഷണിപ്പെടുത്തിയ കേസിലാണ് നോര്‍ത്ത് പറവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ആര്‍.വി ബാബുവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ് എടുത്തിരുന്നു.
മതവികാരം വൃണപ്പെടുത്തത്തുന്ന പരാമര്‍ശങ്ങളുടെ പേരിലാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 എ വകുപ്പ് പ്രകാരം ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിക്കെതിരെ കേസ്. ഇതുമായി ബന്ധപ്പെട്ട വിവാദത്തിലായിരുന്നു ആര്‍ വി ബാബു യൂട്യൂബ് വിഡിയോ പോസ്റ്റ് ചെയ്തത്. ഹലാല്‍ ചിക്കന്‍ വെളുത്തിരിക്കുന്നു എന്നായിരുന്നു ഫേസ്ബുക്കിലെ പോസ്റ്റ്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്ന് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
ഡിസംബര്‍ 28-നാണ് കുറുമശേരിയില്‍ പുതുതായി തുടങ്ങിയ മോദി ബേക്കറി എന്ന സ്ഥാപനത്തിന് ഹിന്ദു ഐക്യവേദി നോട്ടീസ് നല്‍കിയത്. ഇതേത്തുടര്‍ന്ന് ബേക്കറി ഉടമ ജോണ്‍സണ്‍ ദേവസി സ്റ്റിക്കര്‍ നീക്കം ചെയ്തിരുന്നു. എന്നാല്‍, ബേക്കറിയ്ക്ക് നല്‍കിയ നോട്ടീസ് പിന്നീട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും വിവാദമാവുകയുമായിരുന്നു.
സംഭവം സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധിച്ച പൊലീസ് വിഷയത്തില്‍ ഇടപെട്ടു. കട ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നാല് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സുജയ്, ലെനിന്‍, അരുണ്‍, ധനേഷ് എന്നിവരെയാണ് മതസ്പ4ധ പ്രചരിപ്പിക്കാന്‍ ശ്രമിച്ചതെന്ന കുറ്റം ചുമത്തി ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ പിന്നീട് പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.