തന്നെ ചതിച്ച കാമുകിയുടെ സ്‌കൂട്ടര്‍ കത്തിച്ചു പ്രതികാരം വീട്ടി കാമുകന്‍
തന്നെ ചതിച്ച കാമുകിയുടെ സ്‌കൂട്ടര്‍ കത്തിച്ചു കാമുകന്‍. വടക്കന്‍ ബെംഗളൂരുവിലെ വിദ്യാറാണ്യപുരത്താണ് സംഭവം .കാമുകി പിരിഞ്ഞ ശേഷം കാമുകനായ സഞ്ജയ് മൂര്‍ത്തി നിരന്തരം അവളുടെ വീട് സന്ദര്‍ശിക്കുകയും ദേഹോപദ്രവം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തന്റെ അമ്മയുടെ എതിര്‍പ്പു കാരണം മൂര്‍ത്തിയുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നുവെന്ന് വിദ്യാര്‍ത്ഥിനി പറയുന്നു.
സഞ്ജയ്, ഈ ആഴ്ച മുന്‍ കാമുകിയുടെ വീട്ടിലേക്ക് തിരിച്ചെത്തുകയും വാഹനത്തിനു തീ കൊളുത്തുകയുമായിരുന്നു. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച അവസരത്തിലാണ് പ്രതിയെ കണ്ടെത്തിയത്. സ്‌കൂട്ടറിന്റെ മുന്‍ വശം പൂര്‍ണ്ണമായും കത്തി നശിച്ചിട്ടുണ്ട്. അതേസമയം അമ്മയല്ല പുതിയ ഒരാള്‍ക്ക് വേണ്ടിയാണു കാമുകി തന്നെ വേണ്ടാന്നു വെച്ചത് എന്ന് സഞ്ജയ് പറയുന്നു. പോലീസ് അറസ്‌റ് ചെയ്ത ഇയ്യാള്‍ ഇപ്പോള്‍ റിമാന്‍ഡില്‍ ആണ്.