സോളാര്‍ തട്ടിപ്പ് കേസ് ; വിധി പറയുന്നത് ഈ മാസം 11ലേക്ക് മാറ്റി
കോഴിക്കോട് : സോളാര്‍ തട്ടിപ്പ് കേസില്‍ വിധി പറയുന്നത് ഈ മാസം 11 ലേക്ക് മാറ്റി. കേസില്‍ ബിജു രാധാകൃഷ്ണന്‍ ഒന്നാം പ്രതിയും സരിത എസ്. നായര്‍ രണ്ടാം പ്രതിയുമാണ്. കോഴിക്കോട് സ്വദേശി അബ്ദുല്‍ മജീദിന്റെ വീട്ടിലും ഓഫിസിലുമായി സോളാര്‍ പാനല്‍ സോളാര്‍ സ്ഥാപിക്കാനായി 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് കേസ്.
പ്രതികള്‍ക്ക് വേണ്ടി വ്യാജ രേഖകള്‍ തയാറാക്കിയ കൊടുങ്ങല്ലൂര്‍ സ്വദേശി ബി.മണിമോനാണ് മൂന്നാം പതി. 2018 ജനുവരി 25ന് വിചാരണ ആരംഭിച്ച കേസില്‍ 36 സാക്ഷികളെ വിസ്തരിച്ചു. 2018 ഒക്ടോബറില്‍ വിചാരണ പൂര്‍ത്തിയായി. മജിസ്ട്രേറ്റ് സ്ഥലം മാറിയതിനാല്‍ പുതിയ മജിസ്ട്രേറ്റ് ചുമതലയേറ്റ് വീണ്ടും വാദം കേട്ടാണ് കേസില്‍ വിധി പറയാനായി ഒരുങ്ങുന്നത്.