യു എ ഇയില്‍ കോവിഡ് മരണസംഖ്യ ഉയരുന്നു; മരണസംഖ്യ 900 കടന്നു

യു എ ഇയില്‍ കോവിഡ് മരണസംഖ്യ ഉയരുന്നു എന്ന് റിപ്പോര്‍ട്ട് . ഇന്ന് 14 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്കാണ് ഇത്. ഇതോടെ മരണസംഖ്യ 900 കടന്നു. കഴിഞ്ഞവര്‍ഷം മേയ് പത്തിനാണ് യു എ ഇയില്‍ ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് ബാധിച്ച് മരിച്ചത്. അന്ന് 13 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഏഴ് ദിവസങ്ങളില്‍ ശരാശരി പത്ത് പേര്‍ മരിച്ചു എന്നാണ് കണക്കുകള്‍. പ്രതിദിന കോവിഡ് ബാധിതരുടെ കണക്കുകളും മൂവായിരത്തിന് മുകളിലാണ്. ഇന്ന് 3,251 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മൊത്തം രോഗബാധിതര്‍ 3,20,126 ആയി. 3,860 പേര്‍ക്ക് രോഗം ഭേദമായി. രോഗമുക്തരുടെ എണ്ണം 2,97,040 ലെത്തി. നിലവില്‍ 22,184 പേരാണ് ചികില്‍സയില്‍ കഴിയുന്നത്.