ഉത്തരാഖണ്ഡില്‍ മഞ്ഞുമലയിടിച്ചില്‍ ; അഞ്ചു മരണം ; 150ഓളം പേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മഞ്ഞുമലയിടിഞ്ഞ് ഉണ്ടായ മിന്നില്‍ പ്രളയത്തില്‍ അഞ്ചു പേര്‍ മരിച്ചു. നൂറ്റിയമ്പതോളം പേരെ കാണാതായതായി. ചമോലിയിലെ ജോഷിമഠിലാണ് നന്ദാദേവി ഗ്ലേസിയര്‍ തകര്‍ന്നു വീണ് ദുരന്തമുണ്ടായത്. ധൗലിഗംഗയില്‍ പെട്ടെന്നുണ്ടായ പ്രളയത്തില്‍ നദീതീരത്തുണ്ടായ നിരവധി വീടുകളാണ് ഒലിച്ചു പോയി. അളകനന്ദ നദിയിലെ അണക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്ന് പ്രളയസാധ്യതയുമുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ധോളി നദിയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഹരിദ്വാര്‍, ഋഷികേശ് എന്നിവിടങ്ങളില്‍ ജാഗ്രത നിര്‍ദേശം പ്രഖ്യാപിച്ചു. ദേശീയ ദുരന്ത നിവാരണസേന പ്രദേശത്തെത്തിയിട്ടുണ്ട്. 600 ഓളം കരസേനാംഗങ്ങള്‍ ഉത്തരാഖണ്ഡിലേക്ക് തിരിച്ചിട്ടുണ്ട്.
തപോവന്‍ ജലവൈദ്യുത പദ്ധതിയ്ക്ക് സമീപമാണ് കൂറ്റന്‍ മഞ്ഞുമലയിടിഞ്ഞത്. ദുരന്തത്തില്‍ മരണപ്പെട്ട രണ്ട് പേരുടെ മൃതേദഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഇവിടുത്തെ തൊഴിലാളികളാണെന്നാണ് പ്രാഥമിക സൂചന. ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി സേനയിലെ നൂറു കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷാദൗത്യത്തിനായി മേഖലയിലെത്തിയിട്ടുണ്ട്. ദുരന്തനിവാരണ സേനയിലെയും ആര്‍മിയിലെയും നൂറു കണക്കിന് അംഗങ്ങളെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്.
പ്രളയപശ്ചാത്തലത്തില്‍ ഋഷികേശിലും ഹരിദ്വാറിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ‘കനത്ത മഴയും പെട്ടെന്നുള്ള വെള്ളപ്പൊക്കവും കാരണം ചമോലിയിലെ റിനി ഗ്രാമത്തിലെ ഋഷിഗംഗ പദ്ധതിക്ക് കേടുപാടുകള്‍ സംഭവിച്ചിരിക്കാം. അലകനന്ദയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാകാനും സാധ്യതയുണ്ട്. നദിക്കരയില്‍ താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി പ്രദേശത്ത് നിന്ന് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.സര്‍ക്കാര്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതിനാല്‍ ഏതെങ്കിലും തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്ക് ശ്രദ്ധ നല്‍കരുത്’ മുഖ്യമന്ത്രി ത്രിവേന്ദ്രസിംഗ് റാവത്ത് ജനങ്ങളോട് ആവശ്യപ്പെട്ടു.
#WATCH | Water level in Dhauliganga river rises suddenly following avalanche near a power project at Raini village in Tapovan area of Chamoli district. #Uttarakhand pic.twitter.com/syiokujhns
— ANI (@ANI) February 7, 2021