ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്തു കൊന്നു ; ദൈവത്തിന് ബലി നല്‍കി എന്ന് മൊഴി
പാലക്കാട് ആറുവയസ്സുക്കാരനെ അമ്മ കഴുത്തറുത്ത് കൊന്നു. ഞായറാഴ്ച പുലര്‍ച്ച നാലുമണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൂളക്കാട് പുതുപ്പള്ളിതെരുവ് സ്വദേശിനിയായ ഷാഹിദയാണ് താന്‍ വീട്ടിലെ കുളിമുറിയില്‍ വെച്ച് തന്റെ മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന് പൊലീസിന് വിവരം നല്‍കിയത്. ഷാഹിദയുടെ മൂന്നാമത്തെ മകനാണ് കൊല്ലപ്പെട്ട ആമില്‍. ഷാഹിദ മൂന്ന് മാസം ഗര്‍ഭിണിയാണ്.
ഷാഹിദ തന്നെയാണ് കൊലപാതകത്തിന് ശേഷം പൊലീസില്‍ വിവരം അറിയിച്ചത്. അടുത്ത വീട്ടില്‍ നിന്ന് പോലീസിന്റെ നമ്പര്‍ വാങ്ങിയാണ് ഷാഹിദ ജനമൈത്രി പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചത്. ലഭിക്കുന്ന വിവരം അനുസരിച്ച് മകനെ ബലി കൊടുക്കാന്‍ തനിക്ക് ദൈവവിളി ഉണ്ടായെന്നും അതിനാല്‍ താന്‍ മകനെ ബലി കൊടുക്കുന്നുവെന്നാണ് യുവതി പൊലീസിനെ അറിയിച്ചത്. കാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ഷാഹിദ പൊലീസിനെ വിവരം അറിയിച്ചതിന് ശേഷമാണ് അതെ വീട്ടില്‍ കിടന്നുറങ്ങിയിരുന്ന ഷാഹിദയുടെ ഭര്‍ത്താവ് സുലൈമാന്‍ കൊലപാതക വിവരം അറിയുന്നത്. വിവരം അറിഞ്ഞ ഉടന്‍ തന്നെ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു. ഷാഹിദയ്ക്കും ഭര്‍ത്താവ് സുലൈമാനും 3 മക്കളാണുള്ളത്. മൂന്നാമത്തെ മകനാണ് കൊല്ലപ്പെട്ട ആമില്‍. ഷാഹിദയ്ക്ക് കുടുംബ പ്രശ്‌നങ്ങള്‍ എന്തെങ്കിലും ഉണ്ടായിരുന്നതായി തോന്നിയിട്ടല്ലെന്നും കുട്ടികളോട് വളരെ അടുപ്പം ഉണ്ടായിരുന്നതായും പ്രദേശവാസികള്‍ പറഞ്ഞു. ഷാഹിദ മദ്രസ അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭര്‍ത്താവ് സുലൈമാന്‍ ടാക്‌സി ഡ്രൈവറായി ജോലി നോക്കുകയാണ്. യുവതിയെ ചോദ്യം ചെയ്ത് വരികയാണെന്നും അതിന് ശേഷം മാത്രമേ കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണം അറിയാന്‍ സാധിക്കുവെന്നും പാലക്കാട് എസ്പി അറിയിച്ചു.