ഒന്നാമനായി ടെലിഗ്രാം ; വാട്‌സാപ്പ് അഞ്ചാം സ്ഥാനത്ത്

ആപ്പുകളില്‍ ഒന്നാമനായി ടെലിഗ്രാം. ആ?ഗോള തലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പായി ടെല?ഗ്രാം മാറി.പട്ടികയില്‍ വാട്സ്ആപ്പിനെ പിന്തള്ളികൊണ്ടാണ് ടെലഗ്രാമിന്റെ വരവ്. നിലവില്‍ വാട്സ്ആപ്പ് അഞ്ചാം സ്ഥാനത്താണുള്ളത്. ജനുവരിയിലെ കണക്കുകള്‍ പ്രകാരമാണിത്. ഇന്ത്യയില്‍ ആണ് ഏറ്റവും കൂടുതല്‍ പേര്‍ ടെലഗ്രാം ഡൗണ്‍ലോഡ് ചെയ്തത്. സെന്‍സര്‍ ടവര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. സ്വകാര്യത നയവും തുടര്‍ന്നുണ്ടായ വിവാദങ്ങളും വാട്‌സാപ്പിന്റെ റേറ്റിങ്ങ് കുത്തനെ കുറച്ചിരുന്നു. നിരവധിപേരാണ് വാട്‌സാപ്പ് വിട്ട് മറ്റ് സോഷ്യല്‍ മെസ്സേജിങ്ങ് ആപ്പുകള്‍ അന്വേഷിച്ച് പോയത്.

കണക്കുകള്‍ പ്രകാരം 6.3 കോടിയാളുകളാണ് ടെലഗ്രാം ഡൗണ്‍ലോഡ് ചെയ്തത്. ഇതില്‍ 24 ശതമാനം പേരും ഇന്ത്യയില്‍ നിന്നാണ്. ഇന്ത്യയില്‍ ടെലഗ്രാമിന്ജ നപ്രീതിയേറുന്നു എന്നതിന്റെ തെളിവാണിത്. 3.8 ഇരട്ടി വര്‍ധനയാണ് ടെലഗ്രാം ഡൗണ്‍ലോഡ് ചെയ്തതില്‍ ഉണ്ടായത്. ഏറ്റവും കൂടുതല്‍ ആളുകള്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പുകളില്‍ രണ്ടാമത് ടിക് ടോക്കും, മൂന്നാമത് സിഗ്‌നലും ആണുള്ളത്. ഫെയ്സ്ബുക്ക് നലാം സ്ഥാനത്താണുള്ളത്.

റഷ്യന്‍ സോഷ്യല്‍ നെറ്റ്വര്‍ക്കായ വി.കെ -യുടെ നിര്‍മ്മാതാക്കളായ നിക്കോളായ്, പേവല്‍ ഡുറോവ് എന്നിവരാണ് ടെലഗ്രാം 2013-ല്‍ നിര്‍മ്മിച്ചത്. പക്ഷെ പിന്നീട് അത് ഉപേക്ഷിക്കേണ്ടിവരികയും, മെയില്‍.റു ഗ്രൂപ്പിന് കൈമാറേണ്ടിയും വന്നു. ഈ മെസ്സെഞ്ജറുടെ അടിസ്ഥാനമായ എം.ടി. പ്രോട്ടോക്കോള്‍ നിര്‍മ്മിച്ചെടുത്തത് നിക്കോളായിരുന്നു. പേവല്‍ അതിന്റെ ധനസഹായങ്ങളും, മറ്റും തന്റെ ഒരു കൂട്ടുകാരനായ ഏക്‌സല്‍ നെഫിന്റെ സഹായത്തോടെ എത്തിച്ചുകൊടുത്തു. ഏക്‌സലാണ് ഇതിന്റെ മൂന്നാമത്തെ അവകാശി. നിലവില്‍ സിനിമകള്‍ കാണുവാന്‍ ആണ് ഏറെപ്പേരും ടെലിഗ്രാമിനെ ആശ്രയിക്കുന്നത് എന്നതാണ് രസകരം.