ലോക് സഭാ തോല്‍വിക്ക് കാരണം ശബരിമല അല്ല ; കാനം രാജേന്ദ്രന്‍
ശബരിമല വിഷയത്തില്‍ എല്ലാവരും വിശ്വാസികള്‍ക്കൊപ്പം ആകണമെന്ന് എന്തിനു നിര്‍ബന്ധിക്കുന്നുവെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. യുഡിഎഫ് ശബരിമല വിഷയം ഉയര്‍ത്തുന്നതില്‍ എല്‍ഡിഎഫിന് ആശങ്കയില്ല. ലോക്‌സഭ തോല്‍വിക്ക് കാരണം ശബരിമല അല്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
അധികാരത്തിലെത്തിയാല്‍ ശബരിമലയിലെ ആചാരം സംരക്ഷിക്കാന്‍ നിയമം കൊണ്ടു വരുമെന്ന് യുഡിഎഫ് വ്യക്തമാക്കിയിരുന്നു. ആചാര ലംഘനത്തിന് എതിരെയുള്ള നിയമത്തിന്റെ കരട് യു ഡി എഫ് പുറത്തുവിടുകയും ചെയ്തിരുന്നു. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയം യു ഡി എഫ് വീണ്ടും തെരഞ്ഞെടുപ്പ് പ്രചരണായുധമാക്കി മാറ്റുന്ന ഘട്ടത്തില്‍ കൂടിയാണ് പ്രതികരണവുമായി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേ യുഡിഎഫ് ശബരിമല വിഷയം ഉയര്‍ത്തുന്നതില്‍ ആശങ്കയില്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. എല്ലാവരും വിശ്വാസികള്‍ക്കൊപ്പം ആകണമെന്ന് എന്തിന് നിര്‍ബന്ധിക്കുന്നു. വിശ്വാസികള്‍ക്ക് വിശ്വാസവുമായി മുന്നോട്ട് പോകാമെന്നും കാനം പറഞ്ഞു.
ഇടത് പക്ഷം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കൊപ്പമാണ്. വിശ്വാസികളെ ചേര്‍ത്തുനിര്‍ത്തുന്ന പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയമല്ല. ലോക്‌സഭയിലെ തോല്‍വിക്ക് കാരണം ശബരിമലയല്ല. വൈരുദ്ധ്യാത്മക ഭൗതികവാദവും വിശ്വാസവും തമ്മില്‍ ബന്ധമില്ല. വൈരുദ്ധ്യാത്മിക ഭൗതികവാദം കാലഹരണപ്പെട്ടതാണെന്ന് പറയാനാകില്ല. കാലഹരണപ്പെട്ടെന്ന് എം. വി. ഗോവിന്ദന്‍ പറയുമെന്ന് കരുതുന്നില്ലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.