സൗദിയിലെ ഇന്ത്യന്‍ പ്രവാസികള്‍ നേരിടുന്ന വിമാനയാത്രാവിലക്ക് പരിഹരിയ്ക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നയതന്ത്രതലത്തില്‍ ഇടപെടുക: നവയുഗം
അല്‍ഹസ്സ: സൗദിയിലെ ഇന്ത്യന്‍പ്രവാസികള്‍ നേരിടുന്ന പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതു മൂലമുള്ള ബുദ്ധിമുട്ടുകള്‍, 14 ദിവസത്തെ അന്യരാജ്യ കോറന്റയിന്‍ നിബന്ധന എന്നീ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നയതന്ത്രതലത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് നവയുഗം നവയുഗം സാംസ്‌ക്കാരികവേദി അല്‍ഹസ്സ സനയ്യ യൂണിറ്റ് രൂപീകരണ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു..
20 രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് സൗദി ആഭ്യന്തരമന്ത്രാലയം താത്കാലികമായി യാത്രാവിലക്കേര്‍പ്പെടുത്തിയതോടെ, സൗദിയിലേക്ക് വരാനായി യു.എ.ഇ യിലെത്തിയ നൂറുകണക്കിന് ഇന്ത്യക്കാരുടെ യാത്ര പ്രതിസന്ധിയിലായ സാഹചര്യത്തില്‍, അങ്ങനെ യുഎഇ യില്‍ കുടുങ്ങിപ്പോയ സൗദി പ്രവാസികള്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരസഹായങ്ങള്‍ എത്തിയ്ക്കണമെന്നും നവയുഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സനയ്യയില്‍ വെച്ച് നവയുഗം അല്‍ഹസ്സ മേഖല പ്രസിഡന്റ് ഉണ്ണി മാധവന്റെ അധ്യക്ഷതയില്‍ കൂടിയ യൂണിറ്റ് രൂപീകരണ സമ്മേളനം, നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം ഉത്ഘാടനം ചെയ്തു. നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹന്‍ സംഘടനാ വിശദീകരണം നടത്തി. നവയുഗം കേന്ദ്രനേതാക്കളായ സുശീല്‍ കുമാര്‍, മിനി ഷാജി, സിയാദ്, മേഖല നേതാക്കളായ അഖില്‍, അന്‍സാരി, നിസ്സാം എന്നിവര്‍ അഭിവാദ്യപ്രസംഗം നടത്തി. ഷാജി മതിലകം ആദ്യ മെമ്പര്‍ഷിപ്പ് അനൂപിന് കൈമാറി. സമ്മേളനത്തിന് ഷാജി സ്വാഗതവും, നിസ്സാര്‍ നന്ദിയും പറഞ്ഞു.
അല്‍ഹസ്സ സനയ്യ യൂണിറ്റ് ഭാരവാഹികളായി ഷാജി (രക്ഷാധികാരി), വേലുരാജന്‍ (പ്രസിഡന്റ്), ഷാജഹാന്‍ (വൈസ് പ്രസിഡന്റ്), നിസ്സാര്‍ (സെക്രട്ടറി), ജയന്‍ (ജോയിന്റ് സെക്രട്ടറി), അനൂപ് (ട്രെഷറര്‍), അയൂബ് ഖാന്‍, രാജന്‍, ഫെബിന്‍ (എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ സമ്മേളനം തെരെഞ്ഞെടുത്തു.