ചോദ്യം ചോദിക്കുവാന്‍ ശ്രമിച്ച വിദ്യാര്‍ഥിനിയോട് ക്ഷോഭിച്ച് മുഖ്യമന്ത്രി
പൊതു ഇടത്തില്‍ മറ്റുള്ളവരോടു ക്ഷോഭിക്കുന്ന പരിപാടി തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരളം യുവകേരളം: ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവി’ എന്ന വിഷയത്തില്‍ കേരള സര്‍ക്കാര്‍ നടത്തുന്ന സംവാദത്തിലാണ് തന്നോട് ചോദ്യം ചോദിക്കുവാന്‍ ശ്രമിച്ച വിദ്യാര്‍ഥിനിയോട് മുഖ്യമന്ത്രി ക്ഷോഭിച്ചത്. ഇന്ന് രാവിലെ കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാല കാമ്പസില്‍ നടന്ന പരിപാടിയിലാണ് മുഖ്യമന്ത്രി ദേഷ്യപ്പെട്ട് വിദ്യാര്‍ഥിനിയോട് ഇനി ചോദ്യം വേണ്ടെന്ന് പറഞ്ഞത്. സംവാദം അവസാനിപ്പിച്ച് നന്ദി പറഞ്ഞതിന് ശേഷം ചോദ്യം ചോദിച്ചതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
നന്ദി പ്രകാശിപ്പിച്ചതിന് ശേഷം ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് എന്ന് വിദ്യാര്‍ഥിനി പറഞ്ഞു തുടങ്ങിയപ്പോള്‍, ”ഇനിയൊരു ചോദ്യമില്ല. ഇനിയൊരു ചോദ്യമില്ല. ഒരു ചോദ്യവുമില്ല. അവസാനിച്ചു. അവസാനിച്ചൂ. ചോദ്യം ഇനിയില്ല.” എന്നിങ്ങനെ പറഞ്ഞ് മുഖ്യമന്ത്രി വേദിയിലെ സീറ്റിലേക്ക് മടങ്ങുകയായിരുന്നു.
അതെ സമയം മുഖ്യമന്ത്രിയുടെ രോഷം കലര്‍ന്ന പ്രതികരണം വലിയ രീതിയിലാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മുഖ്യമന്ത്രിക്ക് ആ വിദ്യാര്‍ഥിനിയോട് നല്ല രീതിയില്‍ പെരുമാറാമായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണം അറിയിച്ചത്. അതിനിടയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിദ്യാര്‍ഥികളുമായി സനേഹത്തോടെ സംവദിക്കുന്ന വീഡിയോയും യു.ഡി.എഫ് പ്രവര്‍ത്തകര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് അടുത്ത സമയത്തെ മുഖ്യമന്ത്രിയുടെ പെരുമാറ്റത്തെ രാഷ്ട്രീയ ആയുധമാക്കാനുള്ള ഒരുക്കത്തിലാണ് പ്രതിപക്ഷം. പൊതു ഇടങ്ങളില്‍ ഇത്തരത്തിലുള്ള തന്റെ പെരുമാറ്റം പിണറായി മാറ്റുവാന്‍ തയ്യറായിട്ടില്ല എന്നാണ് പരക്കെ ഉയരുന്ന അഭിപ്രായം.