കഞ്ചാവിന് അടിമയായ 17 കാരനെ ‘അമ്മ അടിച്ചു കൊന്നു
ലഹരിക്ക് അടിമയായ 17 കാരനെ അമ്മ കൊലപ്പെടുത്തി. ആന്ധ്ര പ്രദേശിലെ ഗുണ്ടൂരില്‍ ആണ് സംഭവം നടന്നത്. ഗുണ്ടൂര്‍ സ്വദേശിയായ വെല്ലപ്പ സിദ്ധാര്‍ഥയെ (17) ആണ് ‘അമ്മ സുമലത കൊലപ്പെടുത്തിയത്. കഞ്ചാവിന് പണം ആവശ്യപ്പെട്ട മകനുമായി ‘അമ്മ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഗുണ്ടൂര്‍ മുന്‍സിപ്പല്‍ ഓഫീസിലെ ശുചീകരണ തൊഴിലാളിയായ സുമലതയും മകനും ഗുണ്ടൂര്‍ AT അഗ്രഹാരം പ്രദേശത്താണ് 2 മാസമായി താമസിച്ച് വരുന്നത്. മകന് വെല്ലപ്പ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ടില്ല. മാത്രമല്ല കഞ്ചാവിനും അടിമയാണ്. സുമലതയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചതിനാല്‍ വീട്ടില്‍ വരുമാനം ഉള്ളത് സോംലതയ്ക്ക് മാത്രമായിരുന്നു. മകന് വെല്ലപ്പ കഞ്ചാവ് വാങ്ങാന്‍ പണത്തിനായി സുമലതയെ എപ്പോഴും ശല്യം ചെയ്തിരുന്നതായും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൊലപാതകം നടന്ന ദിവസവും പതിവ് പോലെ സുമലതയും മകനും തമ്മില്‍ വാക്ക് തര്‍ക്കവും കൈയാങ്കളിയും നടന്നിരുന്നു. എന്നാല്‍ കുറച്ച് കഴിഞ്ഞപ്പോള്‍ സുമലത ‘അവസാനം അവനെ ഒഴിവാക്കി’ യെന്ന് പറഞ്ഞു കൊണ്ട് വീട്ടില്‍ നിന്ന് ഇറങ്ങി പോകുന്നതാണ് അയല്‍വാസികള്‍ കാണുന്നത്. സുമലതയുടെ സ്വഭാവത്തിലും സംസാരത്തിലും സംശയം തോന്നിയ അയല്‍ക്കാര്‍ വീട്ടിനുള്ളില്‍ പരിശോധിച്ചപ്പോള്‍ വെല്ലപ്പയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. അയല്‍ക്കാരാണ് പൊലീസില്‍ വിവരം അറിയിച്ചത്.സോംലതയ്ക്കായി ഉര്‍ജ്ജിതമായ അന്വേഷണം നടക്കുകയാണ്.