സോളാര്‍ തട്ടിപ്പ് കേസില്‍ സരിതയ്ക്ക് അറസ്റ്റ് വാറണ്ട്
സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ക്ക് അറസ്റ്റ് വാറണ്ട്. കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ബിജു രാധാകൃഷ്ണന്റെയും ജാമ്യം റദ്ദാക്കിയിട്ടുണ്ട്. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. ഇരുവര്‍ക്കുമെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകുന്നില്ലെന്ന് കാണിച്ചാണ് നടപടി.
കോഴിക്കോട് സ്വദേശി അബ്ദുല്‍ മജീദിന്റെ വീട്ടിലും ഓഫിസിലുമായി സോളാര്‍ പാനല്‍ സോളാര്‍ സ്ഥാപിക്കാനായി 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് കേസ്.പ്രതികള്‍ക്ക് വേണ്ടി വ്യാജ രേഖകള്‍ തയാറാക്കിയ കൊടുങ്ങല്ലൂര്‍ സ്വദേശി ബി.മണിമോനാണ് മൂന്നാം പതി. 2018 ജനുവരി 25ന് വിചാരണ ആരംഭിച്ച കേസില്‍ 36 സാക്ഷികളെ വിസ്തരിച്ചു. 2018 ഒക്ടോബറില്‍ വിചാരണ പൂര്‍ത്തിയായി. മജിസ്ട്രേറ്റ് സ്ഥലം മാറിയതിനാല്‍ പുതിയ മജിസ്ട്രേറ്റ് ചുമതലയേറ്റ് വീണ്ടും വാദം കേട്ടാണ് കേസില്‍ വിധി പറഞ്ഞത്.