കസ്റ്റംസ് കമ്മീഷണര്‍ സുമിത്കുമാറിന് നേരെ കല്‍പറ്റയില്‍ വെച്ച് ആക്രമണം
കസ്റ്റംസ് കമ്മീഷണര്‍ സുമിത്കുമാറിന് നേരെ അജ്ഞാതരുടെ ആക്രമണം. കല്‍പ്പറ്റയില്‍ വച്ചാണ് ആക്രണശ്രമമുണ്ടായതെന്ന് സുമിത്കുമാര്‍ പറഞ്ഞു. ഒരു സംഘം വാഹനം കൊണ്ട് തന്റെ വാഹനത്തില്‍ ഇടിപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണ്ണക്കള്ളക്കടത്ത്, ഡോളര്‍ കടത്ത് എന്നീ കേസുകള്‍ അന്വേഷിക്കുന്ന സംഘത്തിന്റെ തലവനാണ് സുമിത്കുമാര്‍. കല്‍പ്പറ്റയില്‍ നിന്ന് കസ്റ്റംസ് പ്രിവന്റീവിന്റെ ഓഫിസ് ഉദ്ഘാടനം ചെയ്ത് മടങ്ങും വഴിയാണ് ആക്രമണമുണ്ടായത്. കൊടുവള്ളിയില്‍ വച്ച് ഒരു കാറിലും രണ്ട് ബൈക്കിലുമായി എത്തിയ സംഘം തന്നെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും ഇതോടെ അദ്ദേഹത്തിന്റെ ഡ്രൈവര്‍ വാഹനത്തിന്റെ വേഗത കൂട്ടി രക്ഷപ്പെടുത്തുകയായിരുന്നുവെന്നും സുമിത് കുമാര്‍ പറയുന്നു.സംഭവത്തില്‍ കല്‍പ്പറ്റ പൊലീസ് കേസെടുത്തു.