മകള്‍ക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ച പിതാവ് അറസ്റ്റില്‍
സ്‌കൂള്‍ വിദ്യാര്‍ഥിനിയായ മകളുടെ ഫോണിലേക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും സ്ഥിരമായി അയച്ച പിതാവ് അറസ്റ്റില്‍. കിളിമാനൂര്‍ സ്വദേശിയായ 62 കാരനായ ഇയാള്‍ യു എ ഇയില്‍ 30 വര്‍ഷം ഡിഫന്‍സ് അക്കാദമിയില്‍ ജോലി ചെയ്ത ശേഷം ഇപ്പോള്‍ നാട്ടിലാണ് ഉള്ളത്. മൂന്നു വിവാഹം കഴിച്ച ഇയാള്‍ ആദ്യ രണ്ടു ബന്ധവും വേര്‍പെടുത്തിയിരുന്നു. മൂന്നു ഭാര്യമാരിലും കൂടി അഞ്ചു മക്കളുണ്ട്.
2020 സെപ്റ്റംബറിലാണ് ഇയാള്‍ ജോലി മതിയാക്കി എത്തിയത്. വിദേശത്ത് ആയിരുന്നപ്പോള്‍ തന്നെ മകള്‍ക്ക് അശ്ലീല സന്ദേശം അയയ്ക്കുന്നത് പതിവായിരുന്നു. നാട്ടില്‍ എത്തിയ ശേഷവും ഇയാള്‍ ഇത് തുടര്‍ന്നു. കുട്ടിയുടെ അമ്മ നിരവധി തവണ എതിര്‍ത്തെങ്കിലും ഇയാള്‍ ഇത് വകവച്ചില്ല. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കിളിമാനൂര്‍ പൊലീസിന് വിവരം കൈമാറിയതിനെത്തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ കെ ബി മനോജ് കുമാര്‍, എസ് ഐ ടി ജെ ജയേഷ് എന്നിവരാണ് ഇയാളെ പിടികൂടിയത്.