ജനാധിപത്യ കേരള യൂത്ത് ഫ്രണ്ടിന് തിരഞ്ഞെടുപ്പില്‍ സീറ്റ്

ജനാധിപത്യ കേരള കൊണ്‍ഗ്രസ്സ് പാര്‍ട്ടി നടത്തിയ ഹൈപ്പര്‍ കമ്മറ്റിയില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്നു പാര്‍ട്ടി ചെയര്‍മാന്‍ ഡോ. കെ സി ജോസഫ് അറിയിച്ചു. യൂത്ത് ഫ്രണ്ടിന്റെ ആവശ്യം 100 ശതമാനം അംഗീകരിച്ചതായി അദ്ദേഹം അറിയിച്ചു.

യൂത്ത് ഫ്രണ്ടിന്റെ സംസ്ഥാന പ്രസിഡന്റ് ഗീവര്‍ പുതുപ്പറമ്പില്‍, ജനറല്‍ സെക്രട്ടറി ഡോ. റോബിന്‍, വൈസ് പ്രസിഡന്റ് അഡ്വ. മിഥുന്‍ സാഗര്‍ എന്നിവരില്‍ ഒരാള്‍ക്ക് സീറ്റ് ലഭിക്കുമെന്നാണ് സൂചന.

കേരളത്തിലെ എല്ലാ രാഷ്ട്രിയകക്ഷികളും ഏറെ ആകാംഷയോടെ ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കുമെന്ന സാധ്യത യൂത്ത് ഫ്രണ്ടിന്റെ പ്രവര്‍ത്തികരില്‍ ഏറെ ആവേശം നിറച്ചിട്ടുണ്ട്.