കോഴിക്കോട് ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയി
കോഴിക്കോട് : നാദാപുരം തൂണേരിയില്‍ ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയി. മുടവന്തേരി സ്വദേശി മേക്കര താഴെകുനി എം.ടി.കെ അഹമ്മദി(53)നെയാണ് തട്ടിക്കൊണ്ടുപോയത്. പുലര്‍ച്ചെ 5.20 ഓടെയാണ് സംഭവം. പള്ളിയില്‍ നിസ്‌ക്കാരത്തിന് പോവുമ്പോള്‍ സ്‌കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി ബലമായി കാറില്‍ പിടിച്ചു കയറ്റുകയായിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ മാന്‍ മിസ്സിംഗിന് നാദാപുരം പൊലീസ് കേസെടുത്തു. സാമ്പത്തിക ഇടപാടാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നല്‍കുന്ന സൂചന. പയ്യോളി സ്വദേശി നിസാം ആണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പറയുന്നു.
ഇന്ന് രാവിലെ അഞ്ച് മണിക്ക് പള്ളിയില്‍ നമസ്‌കാരത്തിന് പോയതായിരുന്നു അഹമ്മദ്. കാറിലെത്തിയ സംഘം അദ്ദേഹത്തിന്റെ ബൈക്ക് തടഞ്ഞുനിര്‍ത്തി കാറില്‍ കയറ്റിക്കൊണ്ടുപോവുക ആയിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. നിസാം എന്ന വ്യക്തിയുമായി ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.