വാലന്റൈന്‍സ് ദിനത്തില്‍ കൂടെ വന്നില്ല ; രണ്ടു കുട്ടികളുടെ മാതാവായ മുന്‍ കാമുകിയെ തട്ടിക്കൊണ്ടുപോയ 20 കാരന്‍ അറസ്റ്റില്‍
പ്രണയിനികളുടെ ദിനത്തില്‍ യു.എസിലെ അരിസോണയിലാണ് സംഭവം. വാലന്റൈന്‍സ് ദിനത്തില്‍ കറങ്ങാന്‍ പോകാന്‍ വിസമ്മതിച്ച മുന്‍ കാമുകിയെ തട്ടിക്കൊണ്ടുപോയ 20 കാരന്‍ അറസ്റ്റില്‍.20കാരനായ ഇസായ് കസ്പാര്‍ഡ് ആണ് അറസ്റ്റിലായത്. വാലന്റൈന്‍സ് ദിനത്തില്‍ യുവാവിനൊപ്പം സമയം ചെലവഴിക്കാന്‍ യുവതി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോകല്‍. രണ്ടു കുട്ടികളുടെ മാതാവാണ് യുവതി.
മുമ്പും യുവതിയെ ആക്രമിച്ചതിന്റെ പേരില്‍ 20കാരന്‍ അറസ്റ്റിലായിരുന്നു. പൊലീസ് പിന്നീട് ഇയാളെ വിട്ടയച്ചു. ശേഷം യുവതിയുടെ വീട്ടില്‍ വീണ്ടും എത്തിയ യുവാവ് വാലന്റൈന്‍സ് ദിനത്തില്‍ പുറത്തുപോകാന്‍ അഭ്യര്‍ഥിക്കുകയായിരുന്നു. യുവതി വിസമ്മതിച്ചോടെ മര്‍ദ്ദിക്കുകയും നിര്‍ബന്ധിച്ച് കാറില്‍ കയറ്റികൊണ്ടുപോകുകയും ചെയ്തു. തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസെത്തി യുവാവിനെ പിടികൂടുകയും യുവതിയെ മോചിപ്പിക്കുകയുമായിരുന്നു. യുവാവിനെ പൊലീസ് ജയിലിലേക്ക് മാറ്റി. ഇരുവരും മുന്‍പ് പ്രണയത്തില്‍ ആയിരുന്നു എങ്കിലും യുവാവിന്റെ മോശം സ്വഭാവം കാരണം യുവതി അയാളെ ഒഴിവാക്കുകയായിരുന്നു. എന്നാല്‍ അതിനു ശേഷവും ഇയാള്‍ യുവതിയെ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയായിരുന്നു.