ഗര്‍ഭിണിയായ യുവതിയുടെ മൃതദേഹം സ്യൂട്ട്കേസില്‍; രണ്ടുപേര്‍ അറസ്റ്റില്‍
പി.പി ചെറിയാന്‍
നോര്‍ത്ത് കരോളിന: ഫെബ്രുവരി 4-ന് കാണാതായ നോര്‍ത്ത് കരോളിനയിലുള്ള ഗര്‍ഭിണിയായ ബ്രിട്ടിനി സ്മിത്തിന്റെ (28) മൃതദേഹം സ്യൂട്ട് കേസിലാക്കി നോര്‍ത്ത് കരോലിനയിലെ ന്യൂസ് നദിക്കു സമീപം കണ്ടെത്തിയ കേസ്സില്‍ പ്രതികളെന്നു സംശയിക്കുന്ന തോമസ് ക്ലെട്ടന്‍ (37) ഗേള്‍ഫ്രണ്ട് എമ്മലി ഗ്രേസ് (24) എന്നിവരെ അറസ്റ്റു ചെയ്തതായി കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു. എട്ടാം തീയതിയാണ് രണ്ടു കുട്ടികളുടെ മാതാവായ ബ്രിട്ടിനിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി സ്യൂട്ട് കേസ്സിലാക്കി നദിക്കു സമീപം തള്ളിയതെന്ന് ഷെറിഫ് പറഞ്ഞു.
മരണകാരണം കണ്ടെത്തിയതിനു ശേഷമാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. ജനിക്കുന്നതിനു മുന്‍പേ മരിച്ച കുഞ്ഞിന്റേതുള്‍പ്പെടെ രണ്ട് കൊലപാതകക്കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പിന്തുടര്‍ന്ന് പിടിച്ചതിനു ശേഷമായിരുന്നു അറസ്റ്റ്. മികച്ച ഡാന്‍സറായിരുന്നു സ്മിത്ത്.
ഗര്‍ഭിണിയുമായിരുന്ന അവരെ രണ്ടു ചെകുത്താന്‍ മാരാണ് മപ്പെടത്തിയതെന്ന് സ്മിത്തിന്റെ ബന്ധു ബ്രൂക്ക് പിനല്‍ പറഞ്ഞു. മറ്റുള്ളവരെ സ്നേഹിക്കുന്ന നല്ലൊരു മാതാവായിരുന്നു സ്മിത്ത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്മിത്തിനെ കൊലപ്പെടുത്തുന്നതിന് പ്രതികളെ പ്രേരിപ്പിച്ചതെന്തെന്നു വ്യക്തമല്ല എന്ന് പോലീസ് അറിയിച്ചു.