എന്റെ ഈശോ: പ്രണയനിറക്കൂട്ടില്‍ ചാലിച്ച ആത്മവിരഹത്തിന്റെ ഒരു നിലക്കാത്ത വിളി
ഫാ. ജിജോ കണ്ടംകുളത്തി സി.എം.എഫ് എഴുതി ഫാ. വില്‍സണ്‍ മേച്ചേരിയില്‍ സംഗീതം നല്‍കി ആലപിച്ച എന്റെ ഈശോ എന്ന സംഗീത ആല്‍ബം തരംഗമാകുന്നു. ഇതേ കൂട്ടുകെട്ടില്‍ കഴിഞ്ഞ ക്രിസ്തുമസ് കാലത്ത് പുറത്തിറങ്ങിയ മഞ്ഞുപൊഴിയുന്ന രാവില്‍ എന്ന ഗാനം വളരെ വലിയ പ്രേക്ഷകശ്രദ്ധ നേടിസീരുന്നു.
ഉടന്‍ റിലീസ് ചെയുന്ന തുടി എന്ന സിനിമയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന പുതുമുഖ സംവിധായകനായ ജോമോന്‍ ജോര്‍ജ്ജാണ് എന്റെ ഈശോ- എന്ന ഈ ഗാനത്തിന് ദൃശ്യവിഷ്‌കാരം നിര്‍വഹിച്ചിരിക്കുന്നത്.
ഫാ. വില്‍സണ്‍ പുറത്തിറക്കിയ കാരുണ്യദിപം എന്ന ആല്‍ബത്തിലെ തിരുമുമ്പില്‍ എന്നുതുടങ്ങുന്ന ഈ ഗാനം ആത്മീയ അനുഭൂതിയുടെ അര്‍ത്ഥതലങ്ങളെ ദൈവികസ്പര്‍ശത്താല്‍ സുന്ദരമാക്കുന്ന തരത്തിലാണ് സംഗീതദൃശ്യ ആവിഷ്‌കാരം നടത്തിയിരിക്കുന്നതെന്ന് ജോമോന്‍ ജോര്‍ജ് പറഞ്ഞു.
പ്രണയ ദിനത്തില്‍ റിലീസ് ചെയ്ത ആല്‍ബം, നോമ്പുകാലത്തില്‍ ദൈവത്തിന്റെ സാന്നിധ്യത്തെ വിരഹത്തിലെപോലെ ഓര്‍മ്മിപ്പിക്കുന്നു.
കര്‍ത്താവിനെ തള്ളിപ്പറഞ്ഞ പത്രോസിന്റെ വ്യഥയും വീണ്ടെടുക്കലുമാണ് ഈ പാട്ടിന്റെ ദൃശ്യങ്ങളുടെ ഇതിവൃത്തം.
ഗാനം കേള്‍ക്കാം