ദളിത് പെണ്‍കുട്ടികളെ പാടത്ത് കെട്ടിയിട്ട നിലയില്‍ , രണ്ടു പേര്‍ മരിച്ചു , ഒരാള്‍ ഗുരുതരാവസ്ഥയില്‍

പീഡനക്കേസുകളില്‍ കുപ്രസിദ്ധി നേടിയ ഉന്നവില്‍ നിന്നും വീണ്ടും ക്രൂരതയുടെ ഒരു വാര്‍ത്ത. ഗോതമ്പ് പാടത്ത് കെട്ടിയിട്ട . മൂന്നു പെണ്‍കുട്ടികളില്‍ രണ്ടു പേര്‍ മരിച്ചു. ഒരാള്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. 13, 16 വയസുള്ള കുട്ടികളാണ് മരിച്ചത്. പശുവിന് പുല്ല് പറിക്കാന്‍ പോയ ദളിത് പെണ്‍കുട്ടികളെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇവരെ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. കൈയും കാലും കെട്ടിയിട്ട നിലയിലായിരുന്നു പെണ്‍കുട്ടികളെ കണ്ടെത്തിയത്.ഐജി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. അതേസമയം വിഷം ഉള്ളില്‍ ചെന്നാണ് രണ്ട് പെണ്‍കുട്ടികളും മരിച്ചതെന്ന് പോലീസ് പറഞ്ഞു.

ചികിത്സയിലിരിയ്ക്കുന്ന പെണ്‍കുട്ടിയെ അബോധാവസ്ഥയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. പെണ്‍കുട്ടിയുടെ തലച്ചോറിന് സാരമായ ക്ഷതം സംഭവിച്ചതായും വിഷം നല്‍കി കൊലപ്പെടുത്താനുള്ള ശ്രമം നടന്നതായും ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചു. പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണ് എന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അതേസമയം സംഭവത്തില്‍ അന്വേഷണത്തിനായി ആറം?ഗ സംഘത്തെ നിയമിച്ചു. പ്രഥമ ദൃഷ്ടിയാല്‍ മരിച്ച പെണ്‍ക്കുട്ടികളുടെ ശരീരത്തില്‍ നിന്ന് മുറിവുകളോ മറ്റൊന്നും കണ്ടെത്തിട്ടില്ലെന്നും മരണം കാരണം വിഷം ആയിരിക്കാം എന്നും ഉന്നാവോ പൊലീസ് മേധാവി ആനന്ദ് കുല്‍ക്കര്‍ണി അറിയിച്ചു.