വാര്‍ത്താ ലിങ്കുകള്‍ ഷെയര്‍ ചെയ്യുന്നത് നിര്‍ത്തി ; ആസ്ട്രേലിയയില്‍ Delete Facebook മൂവ്‌മെന്റ് ആരംഭിച്ചു

വാര്‍ത്താ ലിങ്കുകള്‍ ഷെയര്‍ ചെയുന്നതിന് കൊണ്ട് വന്ന തടസം കാരണം ആസ്ട്രേലിയയില്‍ Delete Facebook മൂവ്‌മെന്റ് ആരംഭിച്ചു. വാര്‍ത്ത മാധ്യമങ്ങളുടെ കണ്ടെന്റുകള്‍ ഫേസ് ബൂക്കിലൂടെ ഉപഭോക്താക്കളിലേക്ക് എത്തിയാല്‍ അതിന് ന്യൂസ് ഓര്‍ഗനൈസഷനുകള്‍ക്ക് കാശ് നല്‍കണമെന്ന പുതിയ മീഡിയ കോഡ് നിലവില്‍ വരാന്‍ ഏതാനം ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഫേസ്ബുക്കിന്റെ ഈ നടപടി. ന്യൂസ്റൂമുകളും ഫെയ്സ്ബുക്ക്, ഗൂഗിള്‍ പോലുള്ള കമ്പനികളും തമ്മിലുള്ള വിലപേശല്‍ മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ഓസ്ട്രേലിയ പുതിയ ‘മീഡിയ കോഡ്’ നിയമമാക്കാന്‍ ഒരുങ്ങുന്നത്.

ഈ നിയമം നിലവില്‍ വന്നാല്‍ തങ്ങള്‍ ന്യൂസ് ലിങ്കുകള്‍ പങ്ക് വെയ്ക്കുന്നത് പൂര്‍ണമായും നിര്‍ത്തി വെയ്ക്കുമെന്ന് ഫേസ്ബുക് നേരത്തെ തന്നെ ഗവണ്‍മെന്റിനെ അറിയിച്ചിരുന്നു. ഇത് പ്രകാരം ഫേസ്ബുക്കും മാധ്യമ സ്ഥാപനങ്ങളും തമ്മില്‍ കരാറുകളില്‍ ഏര്‍പ്പെടാമെന്നും നിയമം അനുശാസിക്കുന്നുണ്ട്. എന്നാല്‍ ഒരു മുന്നറിയിപ്പ് പോലും നല്‍കാതെ ഫേസ്ബുക് ന്യൂസ് ഫീഡുകള്‍ നിര്ത്തലാക്കിയത് ഉപഭോക്താക്കളില്‍ പ്രതിഷേധം ഉയത്തിയിട്ടുണ്ട്. ഈ നടപടി ഉപഭോക്താക്കളില്‍ വന്‍ പ്രതിഷേധം ഉയത്തിയിട്ടുണ്ട്. ഓസ്ട്രേലിയയിലെ ജനങ്ങള്‍ ‘Delete Facebook’ മൂവേമെന്റും ആരംഭിച്ചിട്ടുണ്ട്. ഇതേ സമയം ഇന്റര്‍നാഷണല്‍ ന്യൂസ് ഏജന്‍സികള്‍ക്ക് വാര്‍ത്തകള്‍ പങ്ക് വെയ്ക്കാമെങ്കിലും അത് ഓസ്ട്രേലിയയില്‍ ഉള്ള ഉപഭോക്താക്കള്‍ക്ക് ലഭിക്കില്ലെന്ന് ഫേസ്ബുക് അറിയിച്ചിട്ടുണ്ട്. അത് പോലെ തന്നെ പുറം രാജ്യങ്ങളില്‍ ഉള്ളവര്‍ക്കും ഓസ്ട്രേലിയന്‍ ന്യൂസ് ഓര്‍ഗനെസേഷന്റെ വാര്‍ത്തകള്‍ ഫേസ്ബുക്കിലൂടെ കാണനോ വായിക്കാനോ സാധിക്കില്ല.

‘പുതിയ നിയമം നിലവില്‍ വന്നാല്‍ ഫേസ്ബുക്കും പബ്ലിഷ് ചെയ്യുന്നവരും തമ്മിലുണ്ടായിരുന്ന അടിസ്ഥാന പരമായ ബന്ധത്തിന് വിള്ളല്‍ ഉണ്ടാകും. മാത്രമല്ല ഈ നിയമം തങ്ങള്‍ക്ക് 2 ഓപ്ഷനുകളാണ് നല്‍കിയിരുന്നത് ഒന്ന് യാഥാര്‍ഥ്യങ്ങളുമായി ഒട്ടും ചേരാതെ നില്‍ക്കുന്ന നിയമം അനുസരിക്കുക അല്ലെങ്കില്‍ രാജ്യത്ത് വാര്‍ത്തകള്‍ പങ്ക് വെക്കുന്നത് നിര്‍ത്തുക. വേറെ വഴികളിലാത്തതിനാല്‍ ഞങ്ങല്‍ രണ്ടാമത്തെ വഴി സ്വീകരിക്കുന്നുവെന്ന്’ ഫേസ്ബുക്ക് റീജിയണല്‍ മാനേജിങ് ഡയറക്ടര്‍ പറഞ്ഞു.