ഐ പി എല്‍ 2021 താരലേലം ഇന്ന്

ഐ പി എല്‍ 14 പതിപ്പിന് മുന്നോടിയായുള്ള താരലേലം ഇന്ന്. ഇത്തവണ ചെന്നൈയിലാണ് ആകാംക്ഷഭരിതമായ ഐപിഎല്‍ താരലേലത്തിന് വേദിയൊരുങ്ങിയിരിയ്ക്കുന്നത്. ഉച്ചതിരിഞ്ഞ് മൂന്നു മണി മുതലാണ് താരലേലം ആരംഭിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളില്‍ ലേലം തത്സമയം കാണാം. താരലേലത്തിന് മുന്നോടിയായി താരങ്ങളുടെ അവസാന പട്ടിക ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പുറത്തിറക്കി. 292 താരങ്ങളുടെ അന്തിമ പട്ടികയില്‍നിന്നും മാര്‍ക്ക് വുഡ് അവസാന നിമിഷം പിന്മാറി. ഇതോടെ 291 താരങ്ങളാണ് നിലവില്‍ പട്ടികയില്‍ ഉള്ളത്.

61 ഒഴിവുകളാണ് എട്ടു ഫ്രാഞ്ചൈസികളിലുമായി ഉള്ളത്. ലേലപ്പട്ടികയിലുള്ളതാകട്ടെ, 291 താരങ്ങളും. ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമായി 1,114 താരങ്ങള്‍ ലേലത്തിനായി ഈ വര്‍ഷം പേരുചേര്‍ത്തിരുന്നു. അപേക്ഷകള്‍ പരിശോധിച്ച ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് 292 താരങ്ങളുടെ അന്തിമ പട്ടിക പുറത്തിറക്കി. താരങ്ങളുടെ മൂല്യവും ഇത്തവണ വര്‍ദ്ധിച്ചിരിയ്ക്കുകയാണ്. രണ്ടു കോടി രൂപ അടിസ്ഥാന വിലയുമായി 11 താരങ്ങളാണ് ലേലത്തിനെത്തുന്നത്. ഹര്‍ഭജന്‍ സിംഗ്, കേദാര്‍ ജാദവ്, ഗ്ലെന്‍ മാക്സ്വെല്‍, സ്റ്റീവ് സ്മിത്ത്, മോയിന്‍ അലി, ഷാക്കിബ് അല്‍ ഹസന്‍, ജേസണ്‍ റോയി, മാര്‍ക്ക് വുഡ്, കോളിന്‍ ഇന്‍ഗ്രാം, സാം ബില്ലിങ്സ്, ലിയാം പ്ലങ്കറ്റ് എന്നിവരാണ് പട്ടികയിലുള്ള രണ്ടു കോടിയുടെ താരങ്ങള്‍.