കെ എസ് യു സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം ; ലാത്തിച്ചാര്‍ജ്ജ്
പിന് വാതില്‍ നിയമനത്തിന് എതിരെ കെ എസ് യു നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കണ്ട്രോള് റൂം സിഐ എസി സദന് ഉള്‍പ്പെടെ പൊലീസുകാര്‍ക്കും പരിക്കുണ്ട്. സംസ്ഥാന വൈസ് പ്രസിഡണ്ട് സ്നേഹ, തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് സൈദാലി, എന്എസ്യു നേതാവ് എറിക് സ്റ്റീഫന്‍ എന്നിവരും പരിക്കേറ്റവരിലുണ്ട്.
സെക്രട്ടറിയേറ്റില്‍ നിരാഹാരമിരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കെ.എസ്.യു മാര്‍ച്ച് നടത്തിയത്. പൊലീസ് ജലപീരങ്കി പ്രയോഗിച്ച് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശുകയായിരുന്നു. സെക്രട്ടേറിയറ്റ് മതില് ചാടിക്കടക്കാനും പ്രവര്‍ത്തകര്‍ ശ്രമിച്ചു. വനിതാ പ്രവര്‍ത്തകര്‍ അടക്കമാണ് മതില് ചാടിക്കടക്കാന്‍ ശ്രമിച്ചത്.