കര്‍ശന ഭീകരവിരുദ്ധ നിയമവുമായി ഫ്രാന്‍സ്

റെനേ ജോസ് പാരിസ്

പാരീസ്: ഭീകരവിരുദ്ധ നിയമനിര്‍മ്മാണത്തെ അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്തുന്ന വിഘടനവാദ വിരുദ്ധ ബില്‍ ഫ്രഞ്ച് പാര്‍ലമെന്റ് പാസാക്കി. 67 പേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നപ്പോള്‍ 151 വോട്ടുകള്‍ക്കെതിരെ 347 വോട്ടുകള്‍ക്കാണ് ലോവര്‍ ഹൗസില്‍ ബില്‍ പാസായത്.

മതസ്ഥാപനങ്ങളിലേക്ക് സര്‍ക്കാരിന് കൂടുതല്‍ അധികാരം നല്‍കുന്നതാണ് പുതിയ ബില്‍. കലാപ ആഹ്വാനം, വിദേഷ്വം പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ വര്‍ദ്ദിക്കാന്‍ പ്രേരിപ്പിക്കുന്ന ആരാധനാലയങ്ങള്‍ക്ക് പൂട്ടിടാന്‍ സര്‍ക്കാരിന് കൂടുതല്‍ അധികാരം ലഭിക്കുന്ന ബില്ലാണ് ഇപ്പോള്‍ പ്രാബല്യത്തിലായിരിക്കുന്നത്.

ഇനിമുതല്‍ സര്‍ക്കാരില്‍ നിന്ന് മതസ്ഥാപങ്ങള്‍ക്കു ലഭിക്കുന്ന സബ്‌സീഡി ലഭിക്കണമെങ്കില്‍ എല്ലാ മത സംഘനടകളും തങ്ങള്‍ റിപബ്ലിക്കന്‍ മൂല്യങ്ങള്‍ മാനിക്കുന്നു എന്ന് രേഖാമൂലം വ്യക്തമാക്കേണ്ടതുണ്ട്. വിദേശരാജ്യങ്ങളില്‍ നിന്നും 10000 യൂറോയിലധികം ആരാധനാലയങ്ങള്‍ക്ക് സംഭാവനയായി ലഭിക്കുന്നുണ്ടെങ്കില്‍ അത് സര്‍ക്കാരിനെ അറിയിച്ചു സര്‍ട്ടിഫൈ ചെയ്യുകയും വേണം. മോസ്‌കുകള്‍ നടത്തുന്ന ഇമാമുകള്‍ക്ക് പ്രത്യേക ടെസ്റ്റുകള്‍ പാസാകണം ഒപ്പം ഫ്രഞ്ച് ഭാഷ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഇമാമുകളെ ഇനി ഫ്രാന്‍സ് സ്വീകരിക്കുന്നതിലും നിയമതടസം നേരിടും.

പൊതുവിദ്യാലയത്തില്‍ നിന്നും കുട്ടികളെ മതസ്ഥാപങ്ങളില്‍ കൊണ്ടുപോയി മതപഠനം നടത്തുന്നതിനും, പെണ്‍കുട്ടികള്‍ക്ക് കന്യകാത്വ പരിശോധന നടത്തുന്ന ഡോക്ടര്‍മാര്‍ക്കും കര്‍ശന നടപടികള്‍ നേരിടേണ്ടിവരും. ജയില്‍ ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമായി ഇതിനെ മാറ്റിയട്ടുണ്ട്. ബഹുഭാര്യത്വം ഉള്ളവര്‍ക്ക് താമസാനുമതി നല്‍കുന്നതിനും പുതിയ നിയമം വിലങ്ങുതടിയാകും.

130 പേര്‍ കൊല്ലപ്പെട്ട 2015 നവംബറിലെ ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെയാണ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള ഫ്രാന്‍സിന്റെ പൊരുത്തല്‍ ദ്രുതഗതിയിലാവുന്നത്. .തുടര്‍ന്ന് ഫ്രാന്‍സില്‍ മറ്റ് പല ആക്രമണങ്ങളും തുടരുകയും സൈനികനിയമം പലതവണ പുതുക്കുകയും ചെയ്തു. 2020 ഒക്ടോബര്‍ 16 നാണ് സാമുവേല്‍ പാറ്റി എന്ന അധ്യാപകന്‍ കഴുത്തറുത്ത് കൊലപ്പെട്ടതിനു പിന്നാലെ വീണ്ടും ചില ആക്രമണങ്ങള്‍ ഫ്രാന്‍സില്‍ നടന്നു. ഈ സംഭവങ്ങള്‍ കര്‍ശനമായ നിയമനിര്‍മ്മാണത്തിലേയ്ക്ക് റിയാത്തെ നയിച്ചു.

”ഭീകരാക്രമണ ഭീഷണി ഇപ്പോഴും വളരെ ഉയര്‍ന്നതാണ്, അതനുസരിച്ച് ഞങ്ങളുടെ നിയമം അനുസരിക്കാതെ അടിയന്തിര നിയമം എടുത്തുമാറ്റാന്‍ ഞങ്ങള്‍ക്ക് കഴിയില്ല,” പുതിയ ഭീകരവിരുദ്ധ നിയമനിര്‍മ്മാണം നടത്തിയ ദേശീയ അസംബ്ലിയുടെ നിയമ കമ്മീഷന്റെ ചുമതലയുള്ള എം.പി യേല്‍ ബ്രൗണ്‍ പിവേ പറഞ്ഞു.

ബില്ലിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദഗതികള്‍ ഉയരുന്നുണ്ട്. പുതിയ നിയമം പൗരന്മാരെ പൊതുവായ സംശയത്തിന് വിധേയമാക്കുമെന്ന് പൗരാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.