രാഷ്ട്രീയ നിലപാട് കടുപ്പിച്ച് യാക്കോബായ സഭ
കടുത്ത രാഷ്ട്രീയ നിലപാടുമായി യാക്കോബായ സഭ.സഭാ തര്‍ക്കത്തില്‍ നിയമ നിര്‍മ്മാണം നടത്താത്തതില്‍ പ്രതിഷേധിച്ച് ആണ് സഭ കടുത്ത തീരുമാനങ്ങള്‍ എടുക്കുന്നത്. ഭരണപക്ഷവും പ്രതിപക്ഷവും ഒരു പോലെ അവഗണിച്ചു.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അവകാശ സമരങ്ങളെ കണ്ടില്ലെന്ന് നടിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് വരുംദിവസങ്ങളില്‍ പ്രഖ്യാപിക്കും. സഭാ ആസ്ഥാനങ്ങളിലേക്ക് രാഷ്ട്രീയ നേതാക്കള്‍ക്കും സ്ഥാനാര്‍ഥികള്‍കും പ്രവേശനമുണ്ടാകില്ലെന്നും യാക്കോബായ സഭ വ്യക്തമാക്കി.ഈ വേദന വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും സഭാ നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ 50 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവന്ന സമരം സഭ അവസാനിപ്പിച്ചു.