സദ്യക്ക് ഇടയില്‍ കൂട്ടത്തല്ല് ; സംഭവം കൊല്ലത്ത്
കൊല്ലം ആര്യങ്കാവില്‍ വധുവിന്റെയും വരന്റെയും കുടുംബങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സ്ത്രീകളടക്കമുളളവര്‍ക്ക് പരുക്കേറ്റു. സദ്യ വിളമ്പുന്നതിനിടെ ഉണ്ടായ തര്‍ക്കത്തെ ചൊല്ലിയാണ് വിവാഹ വേദിയില്‍ കൂട്ടത്തല്ല് നടന്നത്. ആര്യങ്കാവ് സ്വദേശിനിയായ യുവതിയും കടയ്ക്കല്‍ സ്വദേശിയായ യുവാവും തമ്മിലായിരുന്നു വിവാഹം. കല്യാണ സദ്യയ്ക്കിടെ ഉണ്ടായ വാക്കുതര്‍ക്കം ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടലിന് കാരണമാവുകയായിരുന്നു.
ബന്ധുക്കള്‍ തമ്മിലടിച്ചെങ്കിലും ആര്യങ്കാവ് സ്വദേശിനിയായ വധുവും കടയ്ക്കല്‍ സ്വദേശിയായ വരനും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ച് വരന്റെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.ആര്യങ്കാവ് പൊലീസെത്തിയാണ് സംഘര്‍ഷം അവസാനിപ്പിച്ചത്. മദ്യപിച്ച് വിവാഹത്തിനെത്തി സംഘര്‍ഷമുണ്ടാക്കിയ ഏഴു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മദ്യപിച്ചു വന്നവര്‍ സദ്യക്ക് ഇടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത് ചോദ്യം ചെയ്തതാണ് കയ്യാങ്കളിയില്‍ അവസാനിച്ചത്.