കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി മടങ്ങി വരുന്ന പ്രവാസികള്‍ക്ക് വിമാനത്താവളങ്ങളില്‍ വീണ്ടും പരിശോധന ; പ്രതിഷേധം

പ്രവാസികള്‍ക്ക് എതിരെ ക്രൂരതയും കൊള്ളയും. വിദേശ രാജ്യങ്ങളില്‍ നിന്നും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി മടങ്ങി വരുന്ന പ്രവാസികളെ വിമാനത്താവളങ്ങളില്‍ വീണ്ടും പരിശോധിക്കുന്നു. സൗദി ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്ന് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വന്നവരെയാണ് പണമീടാക്കി വീണ്ടും പരിശോധനക്ക് വിധേയരാക്കുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിലാണ് ഈ കൊള്ള നടക്കുന്നത്. ഇതിനെ തുടര്‍ന്ന് പ്രവാസികള്‍ കനത്ത പ്രതിഷേധമാണ് ഇപ്പോള്‍ പ്രകടിപ്പിക്കുന്നത്. സ്വന്തം കൈയിലെ കാശ് മുടക്കിയാണ് പ്രവാസികള്‍ കോവിഡ് പരിശോധന നടത്തുന്നത്.