കൊടി പിടിച്ചാല്‍ സ്വര്‍ണം കടത്താം ; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയുടെ സമാപനത്തില്‍ സിപിഎമ്മിനെയും കേന്ദ്ര സര്‍ക്കാരിനെയും നിശിതമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. അഴിമതി അന്വേഷണങ്ങളില്‍ സിപിഎം – ബിജെപി ഒത്തുകളിയാണ് നടക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ധാര്‍ഷ്ട്യത്തിന്റെ ശബ്ദമായിരുന്നില്ല ഐശ്വര്യ കേരള യാത്ര. മത്സ്യതൊഴിലാളികളുടെ ഉപജീവനം സംസ്ഥാന സര്‍ക്കാര്‍ നഷ്ടപ്പെടുത്തുന്നു. കേന്ദ്രം പുറത്തിറക്കിയ കര്‍ഷക ബില്ലുകള്‍ കര്‍ഷകരെ ഇല്ലാതാക്കും. ബിജെപിയെയും സിപിഎമ്മിനെയും രാഹുല്‍ ഗാന്ധി ഒരേ നാണയത്തില്‍ വിമര്‍ശിച്ചു.
ഇടത് പക്ഷത്തിന്റെ ആളാണെങ്കില്‍ നിങ്ങള്‍ക്ക് ജോലി കിട്ടും. കൊടി പിടിച്ചാല്‍ സ്വര്‍ണ്ണം കടത്താമെന്നുമെന്നും കൊടി പിടിക്കാത്തവര്‍ക്ക് സെക്രട്ടേറിയറ്റിന് മുന്നില്‍ ഇരിക്കാമെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. നിരാഹാരം കിടക്കുന്നവര്‍ മരിക്കാന്‍ പോയാലും മുഖ്യമന്ത്രിക്ക് കുലുക്കമില്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സാധാരണക്കാരെ ഇല്ലാതാക്കുന്നു. ഇന്ധന വില അന്താരാഷ്ട്ര തലത്തില്‍ കുറയുന്ന സാഹചര്യത്തിലും രാജ്യത്ത് കൂടുകയാണ്. ഈ പണം രാജ്യത്തെ ഏറ്റവും വലിയ സമ്പന്നരിലേക്കാണ് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞാന്‍ ബിജെപിക്കെതിരാണ്. ഞാന്‍ ആര്‍എസ്എസ് പ്രത്യാശാസ്രത്തിനെതിര ഓരോ ദിവസവും പോരാടുന്നു. എന്നാല്‍ ഓരോ നിമിഷവും ബിജെപി എന്നെ ആക്രമിക്കുകയാണ്. എനിക്ക് മനസിലാക്കാന്‍ പറ്റാത്ത ഒരു കാര്യമുണ്ട്. ഞാന്‍ ആക്രമിക്കപ്പെടുമ്പോഴും ഇടതുപക്ഷ സര്‍ക്കാരിനെതിരെയുള്ള, മുഖ്യമന്ത്രിയുടെ ഓഫിസില്‍ ജോലി ചെയ്തിരുന്ന ഒരാള്‍ക്കെതിരെയുള്ള കേസ് ഇഴഞ്ഞു നീങ്ങുന്നു. എന്തുകൊണ്ടാണ് സിബിഐ, ഇ.ഡി എന്നിവര്‍ ഇടതുപക്ഷ സര്‍ക്കാരിനെ ആക്രമിക്കാത്തത്. കാരണം ബിജെപിക്കെതിരെ സംസാരിച്ചാല്‍ ബിജെപി നിങ്ങളെ ആക്രമിച്ചുകൊണ്ടിരിക്കും.
ബിജെപി എന്തുകൊണ്ടാണ് ഈ കേസുകള്‍ക്കെതിരെ സാവധാനം പോകുന്നതെന്ന് ചിന്തിച്ചാല്‍ മനസിലാകും. എന്തുകൊണ്ടാണ് ഈ നാട്ടിലെ ചെറുപ്പക്കാര്‍ക്ക് ജോലി ലഭിക്കാത്തത് ? ഇടതുപക്ഷ സര്‍ക്കാര്‍ പറഞ്ഞു കേരളത്തെ മികച്ചതമാക്കുമെന്ന്. ചോദ്യം ഇതാണ്- ആര്‍ക്ക് വേണ്ടിയാണ് മികച്ചതാക്കുന്നത് ? കേരളത്തിലെ ജനങ്ങള്‍ക്കോ അതോ ഇടത് പക്ഷ സംഘടനയ്ക്ക് വേണ്ടിയോ ? നിങ്ങവരുടെ കൊടി പിടിച്ചാല്‍ സ്വര്‍ണം കടത്താം. സെക്രട്ടേറിയേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തുന്നത് ഇടതുപക്ഷക്കാരായിരുന്നുവെങ്കില്‍ മുഖ്യമന്ത്രി അവരുമായി സംസാരിക്കും, അവര്‍ക്ക് അര്‍ഹതയില്ലെങ്കില്‍ കൂടി ജോലി നല്‍കുമായിരുന്നു എന്നും രാഹുല്‍ പറയുന്നു.