കൊവിഡ് കാലത്ത് പിടിച്ചു വെച്ച ശമ്പളം തിരിച്ചു നല്‍കുന്നു

കൊവിഡ് കാലത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും പിടിച്ചു വെച്ച ശമ്പളം തിരിച്ചു നല്‍കുന്നു. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും മാറ്റിവച്ച ശമ്പളം തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങിയിരുന്നു. ഏപ്രില്‍ മുതലാണ് ശമ്പളം തിരിച്ചു നല്‍കുന്നത്. അഞ്ച് തവണകളായാണ് തിരിച്ചു നല്‍കുന്നത്.

ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ മാറ്റി വച്ച ശമ്പളം 2021 ഏപ്രില്‍ ഒന്നിന് പി.എഫില്‍ ലയിപ്പിക്കും 2021 ജൂണ്‍ ഒന്നിന് ശേഷം ജീവനക്കാര്‍ക്കിതു പിന്‍വലിക്കാം. പിഎഫ് നിക്ഷേപത്തിന് ലഭിക്കുന്ന പലിശ ഇതിനും ലഭിക്കും. പി.എഫ് ഇല്ലാത്തവര്‍ക്ക് 2021 ജൂണ്‍ ഒന്നു മുതല്‍ തവണകളായി തിരിച്ചു നല്‍കും. ഓരോ മാസവും മാറ്റിവച്ച തുകയാണ് ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ നല്‍കുന്നതെന്നായിരുന്നു അന്ന് പുറത്തിറങ്ങിയ വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നത്.