ഭൂമിയിലെ മറ്റൊരു നിഗൂഢത ; മരിയാന ട്രെഞ്ച്
ചന്ദ്രനിലെയും ചൊവ്വയിലെയും രഹസ്യങ്ങള്‍ കണ്ടെത്താന്‍ ഉത്സാഹം കാണിക്കുന്ന മനുഷ്യ കുലം എന്നാല്‍ അവര്‍ വസിക്കുന്ന ഭൂമിയിലെ രഹസ്യങ്ങള്‍ എല്ലാം കണ്ടെത്തിക്കഴിഞ്ഞോ…? ഇല്ല എന്നാണ് ഉത്തരം. ഉത്തരം കിട്ടാത്ത അനേകം നിഗൂഢമായ ഇടങ്ങള്‍ ഇപ്പോഴും ഭൂമിയില്‍ ഉണ്ട്. മനുഷ്യന് ഇതുവരെ എത്തിപ്പെടാന്‍ കഴിയാത്ത ഇടങ്ങള്‍. അത്തരത്തില്‍ ഒന്നാണ് ”മരിയാന ട്രെഞ്ച്”. ഭൂമിയിലെ ഏറ്റവും ആഴം ഉള്ള ഇടം എന്നാണ് ഇതിനെ വിളിക്കുന്നത്. ഇന്നും കണ്ടെത്താന്‍ കഴിയാത്ത പല ദുരൂഹതകളും മറഞ്ഞു കിടക്കുന്ന കടല്‍ പ്രദേശങ്ങളിലൊന്നാണ് ഇവിടം. സമുദ്രങ്ങളില്‍ ഏറ്റവും ആഴം കൂടിയതും ഭൂമിയില്‍ ഏറ്റവും ആഘാതമായ സ്ഥലം ഒരിടത്തു തന്നെ. അതാണ് ശാന്ത സമുദ്രത്തിലെ മരിയാന ട്രെഞ്ച്. 11 കി.മി ആഴവും 69 കി .മി വീതിയുമുണ്ട് ഗ്വാമ്ദ്വീപിന്റെ തെക്കു കിഴക്കു മുതല്‍ മരിയാന ദ്വീപുകളുടെ വടക്കുപടിഞ്ഞാറ് വരെ 2550 കി .മി വ്യാപിച്ച് കിടക്കുന്ന പ്രദേശമാണിത്. 170 മില്യനോളം പഴക്കമുള്ള കടല്‍ അടിത്തട്ടാണ് മരിയാന ട്രെഞ്ചിന്റേത്.
ട്രെഞ്ചിലെ ഏറ്റവും ആഴമേറിയ കേന്ദ്രമാണ് ചലഞ്ചര്‍ ദ്വീപ്. ജലത്തിന്റെ മര്‍ദ്ദം ഒരു സ്‌ക്വാര്‍ ഇഞ്ചില്‍ 8 ടെനില്‍ കൂടുതലാണ്. സൂര്യ പ്രകാശം കടന്നു ചെല്ലാത്ത ഒരു ഇരുണ്ട ഭൂഖണ്ഡം. പോലെയാണ് മരിയാന ട്രെഞ്ച് കാണപ്പെടുക.അപൂര്‍വയിനം ഭൂഗര്‍ഭജല വരാല്‍ മത്സ്യത്തെ മലപ്പുറം വേങ്ങരയില്‍ കണ്ടെത്തി കടലിന്റെ അടിത്തട്ടില്‍ ഹൈഡ്രോ തെര്‍മല്‍ വെന്റസിലൂടെ പുറത്തേയ്ക്ക് വരുന്ന ആസിഡ് ദ്രവ്യങ്ങള്‍ അവിടുത്തെ താപനില 300 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ത്തുന്നു. മരിയാന ട്രെഞ്ചിലെ സ്ഥിതി വിശേഷങ്ങള്‍ ഇത്രൊയൊക്കെ ഭീകരമാണെങ്കിലും ഈ അഗാധ ഗര്‍ത്തത്തിന്റെ ഓരോ ഘട്ടങ്ങളിലും അതാത് സാഹചര്യങ്ങള്‍ക്ക് അനുസൃതമായി ജീവിക്കുന്ന പലതരം ജീവികളെ കാണാം . 200 ലേറെ സൂഷ്മ ജീവികളെ ശാസ്ത്ര ലോകം കണ്ടെത്തിയിട്ടുണ്ട് . അവയുടെ ശരീര ഘടനയും ജീവിത രീതിയും ട്രെഞ്ചിലെ താപനില ജല മര്‍ദ്ദം , വെളിച്ചത്തിന്റെ ലഭ്യതയും , കുറവും തുടങ്ങി ഓരോ കാര്യങ്ങള്‍ക്കും അനുസരിച്ചിരിക്കുന്നു. ഇപ്പോഴും പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടക്കുന്നു . ട്രെഞ്ചിന്റെ മര്‍ദ്ദത്തിന്റെ ആറു ഇരട്ടിയോളം മര്‍ദ്ദം താങ്ങാന്‍ ഈ ജീവികള്‍ക്ക് കഴിയും .
1875 ലാണ് കടലിനടിയിലെ ഈ അത്ഭുത ലോകത്തിനെ പറ്റി ലോകം അറിയുന്നത്.1957 ല്‍ സോവിയറ്റ് റഷ്യയുടെ റിസര്‍ച്ച് കപ്പലാണ് ആണ് ഇതിന്റെ ആഴം 10034 മീറ്ററാണെന്ന് ആദ്യം കണ്ടെത്തിയത്. അതിനു പിന്നാലെ 1960 ല്‍ അമേരിക്കന്‍ നേവിയുടെ അന്തര്‍ വാഹിനി ആദ്യമായി മരിയാന ട്രെഞ്ചിന്റെ അടിത്തട്ട് കണ്ടു. അതിനു ശേഷം 1995 ല്‍ ജപ്പാന്റെ മുങ്ങികപ്പല്‍ ട്രെഞ്ചിന്റെ അടിത്തട്ടില്‍ നിന്നും സാമ്പിളുകള്‍ ശേഖരിക്കുകയുണ്ടായി. ഇന്നും ശാസ്ത്ര ലോകത്തിനു വലിയ അത്ഭുതമാണ് ഇവിടം. ഭൂമിക്കുള്ളിലെ മറ്റൊരു ലോകമെന്നാണ് ഗവേഷകര്‍ മരിയാന ട്രെഞ്ചിനെ വിശേഷിപ്പിക്കുന്നത്.