മോദിയെ കളിയാക്കി ; സംഘികള്‍ ആള് മാറി സൈബര്‍ ആക്രമണം നടത്തിയത് കുഞ്ഞു സ്‌പൈഡര്‍ മാന് എതിരെ

ആള് മാറിയുള്ള സൈബര്‍ ആക്രമണം സംഘികള്‍ക്ക് പുതുമയുള്ള കാര്യമല്ല. കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കയറും കൊണ്ട് ഇറങ്ങി ധാരാളം പണികള്‍ ആണ് സംഘികള്‍ വാങ്ങി കൂട്ടിയിട്ടുള്ളത്. ഇത്തവണയും സംഗതി അത് തന്നെ. രാജ്യത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിട്ടതിനെ പരിഹസിച്ചെന്ന് ആരോപിച്ച് സംഘികള്‍ സൈബര്‍ ആക്രമണം നടത്തിയത്സ് പൈഡര്‍ മാന് എതിരെ.

ഇംഗ്ലിഷ് എഴുത്തുകാരനും ക്രിക്കറ്ററുമായ ടോം ഹോളണ്ട് മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിനു നരേന്ദ്ര മോദി സ്റ്റേഡിയം എന്ന് പേര് നല്‍കിയതിനെ പരിഹസിച്ച് ട്വീറ്റ് ചെയ്തിരുന്നു. ഇതില്‍ തുടങ്ങിയതാണ് ‘സ്പൈഡര്‍ മാന്റെ’ കഷ്ടകാലം. ടോം ഹോളണ്ട് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ വന്ന ട്വീറ്റ് കണ്ടതോടെ ഹോളിവുഡ് നടന്‍ ടോം ഹോളണ്ടിനെതിരെയാണ് സംഘികള്‍ പടവാള്‍ എടുത്തത്. ഹോളണ്ട് ടന്‍ നായകനായി പുറത്തിറങ്ങാനിരിക്കുന്ന സ്പൈഡര്‍ മാന്‍ 3 സിനിമ ബാന്‍ ചെയ്യണമെന്നു പറഞ്ഞാണ് പ്രചാരണം നടന്നത്.

ബോയ്കോട്ട് സ്പൈഡര്‍മാന്‍ എന്ന ഹാഷ് ടാഗും ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാണ്. ടോം ഹോളണ്ട് രാജ്യാന്തര ഗൂഢാലോചനയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നു. ഇതിനിടെ ട്വീറ്റ് ചെയ്ത ഹോളണ്ട് ഇതല്ലെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ചൂണ്ടിക്കാട്ടിയെങ്കിലും ഇപ്പോഴും ആക്രമണത്തിന് ഒരു കുറവുമില്ല. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേര സര്‍ദാര്‍ പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിട്ടത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു. തീരുമാനത്തിനെതിരെ രാഷ്ട്രീയ നേതാക്കളും സാമൂഹിക പ്രവര്‍ത്തകരും രംഗത്തെത്തി.

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയമെന്ന് പേരുമാറ്റിയിരിക്കുന്നു. ഇത് സര്‍ദാര്‍ പട്ടേലിനെ അപമാനിക്കുന്നതിനു തുല്യമല്ലേ’ – കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേല്‍ ചോദിക്കുന്നു. സര്‍ദാര്‍ പട്ടേലിന്റെ പേരില്‍ വോട്ടു ചോദിക്കുന്നവര്‍ അദ്ദേഹത്തെ ഇപ്പോള്‍ അപമാനിക്കുകയാണ്. സര്‍ദാര്‍ പട്ടേലിനെ അപമാനിക്കുന്നതിനെ ഗുജറാത്തിലെ ജനങ്ങള്‍ സഹിക്കില്ലെന്നും ഹര്‍ദിക് ട്വീറ്റ് ചെയ്തു.

‘തങ്ങളുടെ മാതൃസംഘടനയെ നിരോധിച്ച ഒരു ആഭ്യന്തര മന്ത്രിയുടെ പേരിലാണ് സ്റ്റേഡിയത്തിന്റെ പേര് എന്ന് അവര്‍ മനസ്സിലാക്കിയിരിക്കാം! അല്ലെങ്കില്‍ ട്രംപിനെപ്പോലെ അടുത്ത സന്ദര്‍ശക രാഷ്ട്രത്തലവന്‍ ഇവിടെ ഹോസ്റ്റുചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഇത് മുന്‍കൂട്ടി ബുക്കിങ് ആയിരിക്കുമോ? അതോ ഇത് പേരിടല്‍ മഹാമഹത്തിലൂടെ ചരിത്രം സൃഷ്ടിക്കാനുള്ള തുടക്കമാണോ’ – ശശി തരൂര്‍ എംപിയും ചോദിക്കുന്നു.