സര്‍ക്കാര്‍ നടത്തിയ തിരുത്തലുകളെ യു ടേണായി കാണേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി
വിവാദ വിഷയങ്ങളില്‍ സര്‍ക്കാര്‍ നടത്തുന്ന തിരുത്തലുകളെ യു ടേണായി കാണേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. ഭരണ നിര്‍വഹണത്തില്‍ തകരാറുണ്ടാകുമ്പോള്‍ തിരുത്തേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. ശബരിമല,സി.എ.എ കേസുകള്‍ പിന്‍വലിച്ചത് സ്വാഭാവിക നീതിയുടെ ഭാഗമായിട്ടാണെന്നും വിജയരാഘവന്‍ പറഞ്ഞു.
ഉദ്യോഗസ്ഥന്‍മാര്‍ ചില കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കില്‍ സര്‍ക്കാരിന് തിരുത്തേണ്ടി വരും. അതിനെ അങ്ങനെ കണ്ടാല്‍ മതി. ‘സര്‍ക്കാര്‍ യുടേണ്‍ അടിക്കുന്നു എന്നത് സൗകര്യാധിഷ്ഠിത വാദമാണെന്നും വിജയരാഘവന്‍ പറഞ്ഞു. ബി.ജെ.പിയുടെ തീവ്രഹിന്ദുത്വ നിലപാടുകളോട് രാഹുല്‍ ഗാന്ധിക്ക് മയപ്പെട്ട സമീപനമാണെന്ന് വിജയരാഘവന്‍ പറഞ്ഞു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ജാമ്യത്തിലറങ്ങി പൊതുപ്രവര്‍ത്തനം നടത്തുന്നയാളാണ് രാഹുലെന്നും വിജയരാഘവന്‍ ആരോപിച്ചു.