പാരീസിലെ മോഹന്‍ലാല്‍ ഫാന്‍സ് കൂട്ടായ്മ ദൃശ്യം 2 സിനിമയുടെ വിജയാഘോഷം സംഘടിപ്പിച്ചു
പാരീസ്: ആമസോണ്‍ പ്രൈമില്‍ ലോകമെമ്പാടും റിലീസ് ചെയ്ത ജിത്തുജോസഫ് മോഹന്‍ലാല്‍ സിനിമ ദൃശ്യം 2-വിന്റെ വിജയാഘോഷം പാരിസിലെ ഈഫെല്‍ ഗോപുരത്തിന് മുമ്പില്‍ നടത്തി. പാരീസിലെ മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ് കൂട്ടായ്മയായായ വിസ്മയം കൂട്ടായ്മയാണ് ആഘോഷപരിപാടികള്‍ക്കു നേതൃത്വം നല്‍കിയത്.
ലോകമെങ്ങും പ്രേക്ഷകര്‍ ആഘോഷമാക്കിയ സിനിമയുടെ വിജയാഘോഷത്തില്‍ പങ്കെടുക്കാന്‍ പാരിസിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികള്‍ ഒത്തുചേര്‍ന്നു. വിസ്മയം ഭാരവാഹികള്‍ കേക്ക് മുറിച്ച് ആഘോഷപരിപാടികള്‍ക്കു തുടക്കം കുറിച്ചു. കോവിഡ് പ്രതിസന്ധികള്‍ എല്ലാം മറികടന്നു മോഹന്‍ലാലിന്റെ അടുത്ത സിനിമ മരക്കാര്‍ തീയേറ്ററില്‍ കാണാമെന്നുള്ള ആഗ്രഹങ്ങളുമായാണ് ആരാധകര്‍ പിരിഞ്ഞത്.