മുകേഷ് അംബാനിയുടെ വീടിനു സമീപത്ത് സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനത്തിന്റെ ഉടമ കൊല്ലപ്പെട്ട നിലയില്‍
വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനിയുടെ വീടിനു സമീപത്ത് സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. വാഹനത്തിന്റെ ഉടമ മാന്‍സുഖ് കിരണിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. ഇയാള്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാധമിക നിഗമനം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
വെള്ളിയാഴ്ചയാണ് മാന്‍സുഖിന്റെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. അയാള്‍, പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു എന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാല്‍, അദ്ദേഹം ആത്മഹത്യ ചെയ്യില്ല എന്ന് ബന്ധുക്കള്‍ പറയുന്നു. വീടിനു സമീപത്തുള്ള കുട്ടികളെ ഇയാള്‍ നീന്തല്‍ പഠിപ്പിക്കാറുണ്ടായിരുന്നു എന്ന് അയല്‍ക്കാരും വ്യക്തമാക്കി. ഫെബ്രുവരി 26നാണ് മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിക്ക് സമീപം ബോംബ് നിറച്ച കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 20 ജലാറ്റിന്‍ സ്റ്റിക് നിറച്ച സ്‌കോര്‍പിയോ കാര്‍ ആണ് കണ്ടെത്തിയത്. ഇതിനുള്ളില്‍ നിന്ന് ഒരു ഭീഷണിക്കത്തും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വാഹനത്തിന്റെ ഉടമസ്ഥനെ അന്വേഷിച്ചു പോലീസ് അന്വേഷണം നടത്തി വരുന്നതിന്റെ ഇടയിലാണ് വാഹനത്തിന്റെ ഉടമ മാന്‍സുഖ് കൊല്ലപ്പെട്ടത്.