പിഎംഎഫ് ഓസ്ട്രിയ നാഷണല്‍ കമ്മിറ്റി ഭാരവാഹികള്‍
വിയന്ന: പ്രവാസി മലയാളി ഫെഡറേഷന്‍ ഓസ്ട്രിയ നാഷണല്‍ കമ്മിറ്റിയെ ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കന്‍ പ്രഖ്യാപിച്ചു. പുതിയ ഭാരവാഹികളായി ഫിലോമിന നിലവൂര്‍ (പ്രസിഡന്റ് ), ബേബി വട്ടപ്പിള്ളി (ജനറല്‍ സെക്രട്ടറി), ജോര്‍ജ് പടിക്കകുടി(ട്രഷറര്‍) എന്നിവരേയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സാജന്‍ പട്ടേരി, അബ്രഹാം കുരുട്ടുപറമ്പില്‍ , ജോസ് തോമസ് നിലവൂര്‍ എന്നിവരേയും തെരഞ്ഞെടുത്തു.
പ്രസിഡന്റ് ഫിലോമിനായുടെ നേതൃത്വത്തിലായിരിക്കും ഓസ്‌ട്രേലിയന്‍ പ്രവാസി മലയാളി ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുകയെന്ന് ജോസ് പനച്ചിക്കല്‍ പറഞ്ഞു.
ഓസ്ട്രിയായില്‍ പ്രവാസികളായി കഴിയുന്ന മലയാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പഠിച്ചുപരിഹാരം കണ്ടെത്തുന്നതിനും അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും പ്രയ്തനിക്കുമെന്ന് പ്രസിഡന്റ് ഫിലോമിന പറഞ്ഞു.
പുതുതായി നിയോഗിക്കപ്പെട്ട ഭാരവാഹികളെ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, ഗ്ലോബല്‍ പ്രസിഡന്റ് എം.പി. സലിം, ജനറല്‍ സെക്രട്ടറി ജോണ്‍ വര്‍ഗീസ്, അമേരിക്കന്‍ കോഓര്‍ഡിനേറ്റര്‍ ഷാജി രാമപുരം എന്നിവര്‍ അഭിനന്ദിച്ചു.
റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍