വ്യാപനം കുറയുന്നു ; സംസ്ഥാനത്ത് ഇന്ന് 2100 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് കൊറോണ വ്യാപനത്തില്‍ കുറവ്. ഇന്ന് 2100 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 315, എറണാകുളം 219, തൃശൂര്‍ 213, മലപ്പുറം 176, തിരുവനന്തപുരം 175, കൊല്ലം 167, കണ്ണൂര്‍ 158, ആലപ്പുഴ 152, കോട്ടയം 142, പത്തനംതിട്ട 115, കാസര്‍ഗോഡ് 97, പാലക്കാട് 78, വയനാട് 47, ഇടുക്കി 46 എന്നിങ്ങനെയാണ് ജില്ലകളിലെ കോവിഡ് കണക്ക്. ആകെ പതിനൊന്ന് പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങള്‍ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 4300 ആയി.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4039 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 205, കൊല്ലം 344, പത്തനംതിട്ട 419, ആലപ്പുഴ 283, കോട്ടയം 238, ഇടുക്കി 139, എറണാകുളം 784, തൃശൂര്‍ 462, പാലക്കാട് 103, മലപ്പുറം 286, കോഴിക്കോട് 388, വയനാട് 71, കണ്ണൂര്‍ 195, കാസര്‍ഗോഡ് 122 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായവരുടെ കണക്കുകള്‍. ഇതോടെ 40,867 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,31,865 പേര്‍ ഇതുവരെ സംസ്ഥാനത്ത് കോവിഡ് മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 61 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1771 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 253 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 308, എറണാകുളം 115, തൃശൂര്‍ 204, മലപ്പുറം 170, തിരുവനന്തപുരം 116, കൊല്ലം 163, കണ്ണൂര്‍ 108, ആലപ്പുഴ 150, കോട്ടയം 136, പത്തനംതിട്ട 101, കാസര്‍ഗോഡ് 88, പാലക്കാട് 27, വയനാട് 43, ഇടുക്കി 42 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. കണ്ണൂര്‍ 10, പാലക്കാട് 3, ഇടുക്കി, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.