തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി കേരളത്തില്‍ എത്തും
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തും. ഈ മാസം അവസാനം നാല് ജില്ലകളില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് അദ്ദേഹം പങ്കെടുക്കുക. കൂടുതല്‍ ദേശിയ നേതാക്കളെ കേരളത്തിലിറക്കി തിരഞ്ഞെടുപ്പ് ക്തമാക്കാനൊരുങ്ങുകയാണ് ബി.ജെ.പി ഇ ശ്രീധരനടക്കം സ്ഥാനാര്‍ഥികളുടെ ഒരു വലിയ നിര തന്നെയാണ് ഇത്തവണ ബി.ജെ.പി മുന്നോട്ട് വെക്കുന്നത്.
വിജയ് യാത്രയുടെ സമാപനത്തോടെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും തയ്യാറെടുപ്പുകള്‍ക്കും ഔദ്യോഗികമായി തുടക്കം കുറിക്കും.
ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിന് കൂടുതല്‍ സീറ്റുകള്‍ നേടുന്നതില്‍ കുറഞ്ഞ് മറ്റൊന്നും പാര്‍ട്ടി ആലോചിക്കുന്നില്ല.
അതേസമയം വിജയ് യാത്രയുടെ സമാപനത്തില്‍ മുഖമന്ത്രിക്കെതിരെ കര്‍ശനമായ വിമര്‍ശനമാണ് അമിതാഷാ ഉന്നയിച്ചത്. ശബരിമലയില്‍ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ഇടത് സര്‍ക്കാരല്ലെന്നും. കേരളത്തിലേത് ഇടത് വലത് രാഷ്ട്രീയ പാര്‍ട്ടികളുടെ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു.കേരളത്തെ രാജ്യത്തെ തന്നെ ഒന്നാംസ്ഥാനത്തെത്തിക്കുമെന്നും അതിന് നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന സര്‍ക്കാരിന് കഴിയുമെന്നും അദ്ദേഹം ഇന്നലെ തിരുവനന്തപുരത്ത് പറഞ്ഞു.