സ്വര്‍ണക്കടത്ത് ; കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ അനുമതി
കരിപ്പൂര്‍ വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ സി ബി ഐക്ക് അനുമതി. മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് സിബിഐക്ക് കേസെടുക്കാന്‍ അനുമതി നല്‍കിയത്. കരിപ്പൂര്‍ വിമാനത്താവളം വഴി നടന്ന സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. സിബിഐ നടത്തിയ പരിശോധനയില്‍ കസ്റ്റംസ് ഓഫിസില്‍ നിന്ന് സ്വര്‍ണവും പണവും പിടിച്ചെടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ സിബിഐ സംസ്ഥാനസര്‍ക്കാരിന്റെ അനുമതി തേടിയത്.