മമത ബാനര്‍ജിക്ക് നേരെ ആക്രമണം ; കാലില്‍ പരിക്ക്
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് നേരെ അജ്ഞാതരുടെ ആക്രമണം. നന്ദിഗ്രാമിലെ പ്രചാരണത്തിനിടെയാണ് മമതക്ക് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ കാലിനും നിലത്തുവീഴുന്നതിനിടെ മുഖത്തും പരിക്കേറ്റു. തുടര്‍ന്ന് പ്രചാരണം വെട്ടിച്ചുരുക്കി മമത കൊല്‍ക്കത്തയിലേക്ക് മടങ്ങി.
നന്ദിഗ്രാമില്‍ നാമനിര്‍ദേശ പത്രിക നല്‍കാന്‍ പോയതായിരുന്നു മമത. കാറിലേക്ക് കയറുന്നതിനിടെ നാലോ അഞ്ചോ പുരുഷന്മാര്‍ വന്ന് തള്ളുകയായിരുന്നുവെന്ന് മമത പറഞ്ഞു. അടുത്തൊന്നും പൊലീസുകാര്‍ ആരും ഇല്ലായിരുന്നുവെന്നും ആസൂത്രിതമായ ആക്രമണമാണ് തനിക്കെതിരെ ഉണ്ടായതെന്നും മമത പ്രതികരിച്ചു.
ബംഗാളിലെ അക്രമങ്ങള്‍ ചൂണ്ടിക്കാട്ടി ബിജെപി പരാതി നല്‍കിയതിന് പിന്നാലെ ഡിജിപി വിരേന്ദറിനെ ഇലക്ഷന്‍ കമ്മീഷന്‍ ആ സ്ഥാനത്ത് നിന്ന് മാറ്റുകയുണ്ടായി. അടുത്ത ദിവസമാണ് മമതക്ക് നേരെ ആക്രമണമുണ്ടായത്. നന്ദിഗ്രാമില്‍ കടുത്ത പോരാട്ടമാണ് നടക്കാന്‍പോകുന്നത്. അടുത്തകാലം വരെ തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം ഉണ്ടായിരുന്ന, നന്ദിഗ്രാം സമരങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്ന സുവേന്ദു അധികാരിയാണ് ഇവിടെ മമതയുടെ എതിരാളി. 2016ലെ തെരഞ്ഞെടുപ്പില്‍ സുവേന്ദു ആണ് ഇവിടെ വിജയിച്ചത്. അന്ന് തൃണമൂല്‍ സ്ഥാനാര്‍ഥിയായാണ് മമത മത്സരിച്ചത്.